മെലിഞ്ഞ് അതീവസുന്ദരിയായി ഷംന കാസിം; വൈറലായി ചിത്രങ്ങള്‍

ഞെട്ടിപ്പിക്കുന്ന മേക്കോവറില്‍ എത്തിയിരിക്കുകയാണ് ഷംന കാസിം

Last Updated :20 January 2024, 8:18 am IST
Edited by :migrator

നടി, നര്‍ത്തകി എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള താരമാണ് ഷംന കാസിം. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മലയാളത്തില്‍ സജീവമാവുകയാണ് താരം. കൂടാതെ അന്യഭാഷകളിലും താരത്തിന് കൈനിറയെ അവസരങ്ങളാണ്. അതിനാല്‍ ആരാധകരും ഏറെയാണ്. അതിനിടെ ശരീരഭാരം വര്‍ധിച്ചെന്ന് ആരോപിച്ച് താരത്തിന് രൂക്ഷമായ ബോഡിഷെയ്മിങ്ങും നേരിടേണ്ടി വന്നിരുന്നു. അപ്പോള്‍ ഞെട്ടിപ്പിക്കുന്ന മേക്കോവറില്‍ എത്തിയിരിക്കുകയാണ് ഷംന കാസിം. മെലിഞ്ഞ് അതീവസുന്ദരിയായി നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്.

Story image

ഓഫ് വൈറ്റ് ലോങ് ടോപ്പും മാച്ചിങ്ങായ പലാസോയിലും അതീവസുന്ദരിയാണ് ഷംന. തോളൊപ്പം വെട്ടിയിട്ടിരിക്കുന്ന ഹെയര്‍സ്റ്റൈലും താരത്തിന് നന്നായി ഇണങ്ങുന്നുണ്ട്. എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ചിത്രങ്ങള്‍. താരത്തെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.

Story image

നീണ്ട ഇടവേളക്കു ശേഷമാണ് താരം മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയത്. മമ്മൂട്ടി നായകനായെത്തിയ മധുരരാജയില്‍ ശക്തമായ കഥാപാത്രമായി താരം എത്തിയിരുന്നു. കൂടാതെ മാര്‍ക്കോണി മത്തായിലും അഭിനയിച്ചു. സണ്ണി വെയിന്‍ നായകനാവുന്ന വൃത്തമാണ് മലയാളത്തിലെ പുതിയ ചിത്രം.

Story image
Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

മെലിഞ്ഞ് അതീവസുന്ദരിയായി ഷംന കാസിം; വൈറലായി ചിത്രങ്ങള്‍