തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് മോദിയെ അഭിനന്ദിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയത്

Last Updated :20 January 2024, 8:00 am IST

News Now

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന് അഭിനന്ദനം അറിയിച്ച മോഹന്‍ലാലിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വളരെ അധികം നന്ദി മോഹന്‍ലാല്‍ ജി എന്നാണ് മോഹന്‍ലാലിന്റെ ട്വീറ്റിന് മറുപടിയായി മോദി കുറിച്ചത്. 

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് മോദിയെ അഭിനന്ദിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയത്. ബഹുമാനപ്പെട്ട നരേന്ദ്ര മോദി ജിയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്നാണ് താരം കുറിച്ചത്.

മോഹന്‍ലാലും മോദിയും തമ്മില്‍ മികച്ച ബന്ധമാണുള്ളത്. ഇരുവരും കൂടിക്കാഴ്ച നടത്തിയതും മോഹന്‍ലാലിനെ പ്രശംസിച്ച് മോദി രംഗത്തെത്തിയതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. മോദിയുമായുള്ള മോഹന്‍ലാലിന്റെ ബന്ധത്തിന്റെ പേരില്‍ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാല്‍ എത്തുമെന്ന പ്രചരണപോലുമുണ്ടായിരുന്നു. 

പ്രതിപക്ഷത്തെ ഞെട്ടിച്ചുകൊണ്ട് മുന്നൂറിന് മുകളില്‍ സീറ്റ് നേടിയാണ് നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ എത്തുന്നത്. ഇതോടെ തുടര്‍ഭരണം ഉറപ്പാക്കിയ കോണ്‍ഗ്രസ് ഇതര പാര്‍ട്ടിയായി ബിജെപി മാറി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോഹന്‍ലാല്‍ ജി. നന്ദി'; അഭിനന്ദനത്തിന് നന്ദി പറഞ്ഞ് മോദി