രംഭയ്ക്ക്‌ സുഖപ്രസവം; പിറന്നത് ആൺകുഞ്ഞ്

ലാന്യ, സാഷ എന്നിങ്ങനെ രണ്ടു പെൺകുട്ടികളും ഈ ദമ്പതികൾക്ക് ഉണ്ട്. ജീവിതത്തിലേക്ക് ഒരു കുഞ്ഞനിയൻ വന്ന സന്തോഷത്തിലാണ് ലാന്യയും സാഷയും

Last Updated :20 January 2024, 12:18 am IST

ഒറ്റാവ: മലയാളിക്ക് എന്നും പ്രിയപ്പെട്ട നടിയാണ് രംഭ. സർ​ഗം ചമ്പക്കുളം തച്ചൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് രംഭയെന്ന അമൃത മലയാളി പ്രേക്ഷകരുടെ മനം കവർന്നത്. എന്നാൽ രംഭയ്ക്ക്  ഒരു ആൺകുട്ടി പിറന്നു എന്നതാണ് പുതിയ വാർത്ത. രംഭയുടെ ഭർത്താവ് ഇന്ദ്രന്‍ പദ്മനാഭനാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ വിവരം അറിയിച്ചത്. ടൊറോന്റോയിലെ മൗണ്ട് സിനായി ഹോസ്പിറ്റലിലായിരുന്നു കുഞ്ഞിന്റെ ജനനം.

ലാന്യ, സാഷ എന്നിങ്ങനെ രണ്ടു പെൺകുട്ടികളും ഈ ദമ്പതികൾക്ക് ഉണ്ട്. ജീവിതത്തിലേക്ക് ഒരു കുഞ്ഞനിയൻ വന്ന സന്തോഷത്തിലാണ് ലാന്യയും സാഷയും.

നേരത്തെ ഗര്‍ഭകാലം ആഘോഷമാക്കി സീമന്ത ചടങ്ങില്‍ നൃത്തം ചെയ്യുന്ന രംഭയുടെ ചിത്രങ്ങള്‍ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ബിസിനസ്സുകാരനും ഭർത്താവുമായ ഇന്ദ്രന്‍ പദ്മനാഭനൊപ്പമുള്ള  ഫോട്ടോകളും ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹ ശേഷം അഭിനയരംഗത്തോടു വിട പറഞ്ഞ് ഭർത്താവിനും രണ്ടു പെൺകുട്ടികൾക്കുമൊപ്പം കാനഡയിൽ ജീവിക്കുകയാണ് രംഭ. 2010 ലായിരുന്നു ബിസിനസ്സുകാരനായ ഇന്ദ്രന്‍ പദ്മനാഭനുമായുള്ള രംഭയുടെ വിവാഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

രംഭയ്ക്ക്‌ സുഖപ്രസവം; പിറന്നത് ആൺകുഞ്ഞ്