
'രൺബീറിനോട് ഏത് നടിക്കാണ് 'നോ'പറയാനാവുക, എന്നാൽ ഞാൻ പറഞ്ഞു'
താൻ ചെയ്ത സിനിമകൾ കാരണമല്ല ചെയ്യാത്ത സിനിമകൾ കാരണമാണ് ഇവിടെ നിൽക്കുന്നത് എന്നാണ് താരം പറയുന്നത്

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ബയോപിക്ക് സഞ്ജു വലിയ വിജയമായിരുന്നു. രൺബീർ കപൂറാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ചിത്രത്തിലെ നായികയായി ആദ്യം പരിഗണിച്ചിരുന്നത് സൂപ്പർ താരം കങ്കണ റണാവത്തിനെയാണ്. ചിത്രത്തിൽ അഭിനയിക്കണം എന്ന ആവശ്യവുമായി രൺബീർ തന്റെ വീട്ടിൽ വന്നെന്നും എന്നാൽ താൻ നോ പറയുകയായിരുന്നു എന്നുമാണ് കങ്കണയുടെ വെളിപ്പെടുത്തൽ.
'സഞ്ജുവിലെ കഥാപാത്രവുമായി രൺബീർ കപൂർ എന്റെ വീട്ടിലെത്തി. എന്നാൽ കഥാപാത്രം എനിക്ക് അത്ര ഇഷ്ടമായില്ല. ചിത്രത്തിൽ എനിക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അതുകൊണ്ട് രൺബീറിനോട് നോ പറഞ്ഞു. ചിന്തിച്ചു നോക്കൂ മറ്റേത് നടിക്കാണ് നോ പറയാൻ സാധിക്കുക'.- കങ്കണ പറഞ്ഞു.
താൻ ചെയ്ത സിനിമകൾ കാരണമല്ല ചെയ്യാത്ത സിനിമകൾ കാരണമാണ് ഇവിടെ നിൽക്കുന്നത് എന്നാണ് താരം പറയുന്നത്. സുൽത്താനിലേക്കും തന്നെ വിളിച്ചിരുന്നു. നോ പറഞ്ഞതിന് പിന്നാലെ ആദിത്യ ചോപ്ര എന്നെ വിളിച്ച് ഒരിക്കലും ഒരുമിച്ച് വർക്ക് ചെയ്യില്ലെന്ന് പറഞ്ഞതായും താരം വ്യക്തമാക്കി. നടി മധുബാലയുടെ ബയോപിക്കിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടെന്നും താരം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനെന്താ വീട്ടിലിരിക്കണോ ? 90% വെറുപ്പും മനഃപൂർവം ചെയ്യുന്നത്'; നെഗറ്റീവ് കമന്റുകളിൽ വിജയ് ദേവരകൊണ്ട

എല്‍ഡിഎഫ് തോല്‍വി എസ്ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ; കാരണമായിട്ടുണ്ടെന്ന് കെ എന്‍ ബാലഗോപാല്‍

മീൻകറിയുടെ രുചിക്കൂട്ടിൽ പ്രധാനി, കുടംപുളിക്ക് ഇത്ര ആരോഗ്യ ഗുണങ്ങളോ?

'സന്തോഷം, കാലത്തിന്റെ കാവ്യനീതി'; 'പിണറായി കേസില്‍' മാത്യു കുഴല്നാടന്




