റജീനയുടെ സ്വന്തം 'സൂഫി'; നടൻ ദേവ് മോഹൻ വിവാഹിതനായി

പത്തുവർഷമായി ദേവും റജീനയും സുഹൃത്തുക്കളാണ്

Edited by :migrator
Last Updated :20 ജനുവരി 2024, 8:29 am IST

സൂഫിയും സുജാതയും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടൻ ദേവ് മോഹൻ വിവാഹിതനായി. മലപ്പുറം സ്വദേശിനി റജീനയാണ് വധു. ഓഗസ്റ്റ് 25ന് ഇരിങ്ങാലക്കുടയിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. 

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ ദേവ് മോഹൻ തന്റെ പ്രിയതമയെ പരിചയപ്പെടുത്തിയിരുന്നു. ഉടൻ വിവാഹിതരാവുമെന്നും പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് വിവാഹവാർത്ത എത്തുന്നത്. കുടുംബത്തിൽ ഒരു മരണമുണ്ടായതിനാൽ വിവാഹം ലളിതമാക്കുകയായിരുന്നുവെന്ന് ദേവ് പറഞ്ഞു. ഇരുവീട്ടുകാരുടെയും പൂർണസമ്മതത്തോടെയും ആശീർവാദത്തോടെയുമായിരുന്നു വിവാഹമെന്നും താരം കൂട്ടിച്ചേർത്തു. ബാംഗളൂരുവിൽ ജോലി ചെയ്യുകയാണ് റജീന. പത്തുവർഷമായി ദേവും റജീനയും സുഹൃത്തുക്കളാണ്. 

റജീനയുടെ ഫോട്ടോ സഹിതമായിരുന്നു ദേവ് മോഹന്റെ പോസ്റ്റ്. 'നീയെന്റെ ആത്മാവിന് തെളിച്ചം തന്നു. അതൊരു മുത്തശ്ശിക്കഥയല്ല. പത്തുവർഷത്തിലേറെയായുള്ളതാണ്. നല്ല കാലത്തും മോശം സമയത്തും നീയെന്റെ കൂടെയുണ്ടായിരുന്നു. ക്ഷമയോടെ, എനിക്കു ചാരാനുള്ള തൂണായി.. ഒരു ജീവിതവും തന്ന്... നീ എനിക്കൊപ്പം ഉണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും കണ്ടുകൊണ്ട്... എന്നെ ഞാനാക്കി മാറ്റിയ നിമിഷങ്ങൾ. എന്നും നിന്നോട് ചേർന്നിങ്ങനെ നിൽക്കാൻ എന്നെ അനുവദിക്കൂ.. നിന്റെ സന്തോഷങ്ങളിൽ കൂടെനിന്ന് ആനന്ദിക്കാൻ.. നിന്നോടൊപ്പം ഈ ജന്മം മുഴുവനും ആഘോഷിക്കാൻ. പ്രിയപ്പെട്ടവരുടെ ആശീർവാദത്താൽ ഒരുമിച്ചുള്ള ജീവിതം തുടങ്ങാനിരിക്കുകയാണല്ലോ നമ്മൾ. ചുറ്റുമുള്ളവർ നമുക്കേകട്ടെ സ്നേഹവും കരുതലും...'- ദേവ് കുറിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

റജീനയുടെ സ്വന്തം 'സൂഫി'; നടൻ ദേവ് മോഹൻ വിവാഹിതനായി