ലാലേട്ടന് വീണ്ടും ഡോക്ടറേറ്റ്; ഇത്തവണ കോഴിക്കോട് നിന്ന്

സംസ്‌കൃത നാടകത്തിനും സിനിമാ ലോകത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് കാലടി സംസ്‌കൃത സര്‍വകലാശാല മോഹന്‍ലാലിനെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു

Last Updated :19 January 2024, 11:57 pm IST
Edited by :migrator

കൊച്ചി: മറ്റൊരു അംഗീകരാം കൂടി തേടിയെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട മോഹന്‍ലാലിനെ. കാലിക്കറ്റ് സര്‍വകലാശാല മോഹന്‍ലാലിനെ ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നു എന്ന വാര്‍ത്തയാണ് ആരകാധകര്‍ക്കിടയിലേക്ക് ഇപ്പോള്‍ വരുന്നത്. 

മുപ്പത് വര്‍ഷത്തിലധികമായി സിനിമാ മേഖലയ്ക്ക് നല്‍കുന്ന സംഭാവനകള്‍ വിലയിരുത്തിയാണ് കാലിക്കറ്റ് സര്‍വകലാശാല മോഹന്‍ലാലിന് ഡോക്ടറേറ്റ് നല്‍കുന്നത്. മോഹന്‍ലാലിന് പുറമെ പി.ടി.ഉഷ, ഷാര്‍ജ ഭരണാധികാരിയായ സുല്‍ത്താന്‍ ഡോ.ഷെയ്ഖ് ബിന്‍ മുഹന്നദ് ഇല്‍ ഖാസിമി എന്നിവരേയും കാലിക്കറ്റ് സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിക്കും. 

സെപ്റ്റംബര്‍ 26ന് തേഞ്ഞിപ്പാലത്തുള്ള കാലിക്കറ്റ് സര്‍വകലാശാല ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലായിരിക്കും ഇവര്‍ക്ക് ആദരവ് അര്‍പ്പിച്ചുള്ള ബിരുദദാനം.

നേരത്തെ, സംസ്‌കൃത നാടകത്തിനും സിനിമാ ലോകത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് കാലടി സംസ്‌കൃത സര്‍വകലാശാല മോഹന്‍ലാലിനെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ലാലേട്ടന് വീണ്ടും ഡോക്ടറേറ്റ്; ഇത്തവണ കോഴിക്കോട് നിന്ന്