ലൂസിഫര്‍: ചിത്രത്തിന് ലൊക്കേഷന്‍ തേടി പൃഥ്വിരാജ്

സിനിമയുടെ ലൊക്കേഷന്‍ തീരുമാനിക്കുന്നതിനുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ് പൃഥ്വിരാജ്.

Last Updated :20 January 2024, 12:15 am IST

പൃഥ്വിരാജിന്റെ ലൂസിഫറിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തെക്കുറിച്ച് ഒരുപാട് ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇതിനെല്ലാം വിരാമമിട്ട് സിനിമയുടെ ലൊക്കേഷന്‍ തീരുമാനിക്കുന്നതിനുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ് പൃഥ്വിരാജ്.

ചിത്രീകരണം ജൂലായ് 18ന് തിരുവനന്തപുരത്ത് ആരംഭിക്കും. തിരുവനന്തപുരവും മുംബൈയും ആയിരിക്കും പ്രധാന ലൊക്കേഷനുകള്‍. കുട്ടിക്കാനവും പ്രധാനലൊക്കേഷന്‍ ആണ്. മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന് ദീപക് ദേവ് സംഗീതം പകരുന്നു. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. മോഹന്‍ലാല്‍ അല്ലാതെ സിനിമയുടെ മറ്റു താരങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ബോളിവുഡ് താരം വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്ത്, ടൊവിനോ എന്നിവരുടെ പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നു. മഞ്ജു വാരിയര്‍, സാനിയ ഇയ്യപ്പന്‍ എന്നിവരാകും ചിത്രത്തിലെ പ്രധാന സ്ത്രീകഥാപാത്രങ്ങളെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ലൂസിഫര്‍: ചിത്രത്തിന് ലൊക്കേഷന്‍ തേടി പൃഥ്വിരാജ്