
വിവാഹ വസ്ത്രത്തില്‍ മനോഹരിയായി.., ദുഖിതയായി ആലിയ: റാസിയിലെ ഗാനം
ദില്‍ബാരോ എന്ന മനോഹര ഗാനം ആലപിച്ചിരിക്കുന്നത് ഹര്‍ഷ് ദീപ് കൗറാണ്.
ആലിയ ഭട്ടിന്റെ പുതിയ ചിത്രം റാസിയുടെ ട്രെയിലറിന് ശേഷം മനോഹരമായ ഗാനവും പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ദില്‍ബാരോ എന്ന മനോഹര ഗാനം ആലപിച്ചിരിക്കുന്നത് ഹര്‍ഷ് ദീപ് കൗറാണ്. ഗുല്‍സാറിന്റെ വരികള്‍ക്ക് ശങ്കര്‍ എഹ്സാന്‍ ലോയാണ് സംഗിതം നല്‍കിയിരിക്കുന്നത്.
മേഘ്ന ഗുല്‍സാറാണ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പാക്കിസ്ഥാനി ആര്‍മി ഓഫീസറെ വിവാഹം കഴിക്കുന്ന ഇന്ത്യന്‍ ചാരയുടെ വേഷമാണ് ആലിയക്ക്. ആലിയയും കുടുംബവും തമ്മിലുള്ള വികാരഭരിതമായ വിവാഹചടങ്ങാണ് ഗാനത്തിന്റെ പശ്ചാത്തലം. ചിത്രത്തില്‍ ഞെട്ടിക്കുന്ന മേക്കോവറിലാണ് ആലിയ എത്തുന്നത്.
ഹരീന്ദര്‍ സിംഗ് സിക്കയുടെ പ്രശസ്ത നോവലായ സെഹ്മത്തിന്റെ ദൃശ്യാവിഷ്കാരമായ റാസി 1971ലെ ഇന്ത്യ പാകിസ്ഥാന് യുദ്ധത്തെക്കുറിച്ചാണ് പറയുന്നത്. പാകിസ്ഥാനിലേക്ക് വിവാഹം ചെയ്യപ്പെട്ട കശ്മീരി പെണ്‍കുട്ടി ഇന്ത്യയ്ക്ക് വേണ്ടി ചാരവൃത്തി ചെയ്യേണ്ടി വരുന്ന അവസ്ഥയെയാണ് റാസിയില്‍ തുറന്നു കാണിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം



