വിവാഹശേഷവും അഭിനയം തുടരും: ഭാവന

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഭാവനയും കന്നട സിനിമ നിര്‍മ്മാതാവായ നവിനും വിവാഹിതരാകുന്നത്. 

Last Updated :19 January 2024, 11:58 pm IST
Edited by :migrator

വിവാഹശേഷവും താന്‍ അഭിനയിക്കുമെന്ന് നടി ഭാവന വ്യക്തമാക്കി. ദുബായില്‍ വച്ച് നടന്ന ഒരു സ്വകാര ചടങ്ങിനിടെയാണ് താരം മനസ് തുറന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഭാവനയും കന്നട സിനിമ നിര്‍മ്മാതാവായ നവിനും വിവാഹിതരാകുന്നത്. 

Story image

വിവാഹത്തെക്കുറിച്ചോര്‍ത്ത് തനിക്ക് ടെന്‍ഷനൊന്നും ഇല്ലെന്നും എല്ലായ്‌പ്പോഴും സന്തോഷവതിയായിരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഭാവന പറഞ്ഞു. ഓരോ ദിവസവും സന്തോഷമായിരിക്കുക അത് സിനിമ ഉണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങനെ തന്നെയായിരിക്കുക എന്നതാണ് തന്റെ ലക്ഷ്യം. ഒരാഴ്ചയില്‍ അഞ്ച് ദിവസത്തില്‍ കൂടുതല്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ലന്നുംതാരം വ്യക്തമാക്കി.

ഏറെ ആകാംഷയോടെയാണ് വിവാഹത്തെ നോക്കിക്കാണുന്നത്, തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞെന്നും താരം അറിയിച്ചു. പൃഥ്വിരാജ് ചിത്രം ആദം ജോണ്‍ ആണ് ഭാവനയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

വിവാഹശേഷവും അഭിനയം തുടരും: ഭാവന