
വിസ്മയവും ഭയവും നിറച്ച് ആകാശഗംഗ 2 ട്രയിലർ
വിനയന് സംവിധാനം ചെയ്യുന്ന ആകാശഗംഗയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി.
വിനയന് സംവിധാനം ചെയ്യുന്ന ആകാശഗംഗയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. ദിവ്യ ഉണ്ണി, മയൂരി, സുകുമാരി, റിയാസ്, മധുപാല്‍ തുടങ്ങിയവരെ അണിനിരത്തി വിനയന് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച സിനിമയായിരുന്നു ആകാശഗംഗ. 1999ല്‍ പുറത്തു വന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എത്തുകയാണ് വിനയന്.ട്രെയിലറിന് വന്‍ വരവേല്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തൊണ്ണൂറുകളിലെ കുട്ടികളുടെ പേടിസ്വപ്നമായിരുന്ന ചിത്രവും അതിലെ ഗാനങ്ങളുമെല്ലാം ഓര്‍ത്തെടുക്കുകയാണ് ആരാധകര്‍.
രമ്യ കൃഷ്ണന്, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദന്, ഹരീഷ് കണാരന്, സലിം കുമാര്‍, ധര്മ്മജന് ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, റിയാസ്, ആരതി, പ്രവീണ, തെസ്നി ഖാന് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
വിനയന് തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രകാശ് കുട്ടിയാണ്. ഹരിനാരായണന്, രമേശന് നായര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് ബിജിബാലും ബേണി ഇഗ്നേഷ്യസും ചേര്‍ന്നാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
എസ്ഐടിയെ നിയോഗിച്ചത് നിയമോപദേശപ്രകാരം; ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ല; രമേശ് ചെന്നിത്തല

ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചേക്കും

ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഉത്തരവ്; മാതാപിതാക്കളുടെ സംശയവും പരിശോധിക്കണമെന്ന് ഹൈക്കോടതി

നാന പടേക്കറുടെ സംസ്കാര ചടങ്ങുകള്‍ രാത്രി 11.30 ന് നടത്തിയത് എന്തുകൊണ്ട്? കാരണം പറഞ്ഞ് മകന്



