വെള്ളിത്തിരയിലെ സ്റ്റീഫന്‍ ഹോക്കിങ്‌..!!!

അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകങ്ങളും സിനിമകളും എല്ലാം നമ്മളെ എന്നും അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ.

Last Updated :20 January 2024, 12:11 am IST

വീല്‍ചെയറില്‍ ശാരീരിക അവശതകളെ മറന്ന് ലോകത്തെ വിസ്മയിപ്പിച്ച ശാസ്ത്രജ്ഞനാണ് സ്റ്റീഫന്‍ ഹോക്കിങ്‌. അദ്ദേഹത്തിന്റെ മരണം ലോക ജനതയെ ദുഖത്തുലേയ്ക്ക് തള്ളി വിട്ടിരിക്കുകയാണ്. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടിട്ടും തമോഗര്‍ത്തങ്ങളെക്കുറിച്ച് സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ കണ്ടെത്തലുകള്‍ ഭൂമിയുടെ ചരിത്രത്തെക്കുറിച്ച് അനാവരണം ചെയ്യുന്നതാണ്.

ഭൗതിക ശാസ്ത്രജ്ഞനും ചിന്തകനുമായ ഇദ്ദേഹത്തിന്റെ ജീവിതം പുറം ലോകത്തെത്തിയത് പുസ്തകങ്ങളിലൂടേയും സിനിമകളിലൂടെയുമാണ്. അതിസാഹസികമായ ഘട്ടത്തിലൂടെ കടന്നു പോയ അദ്ദേഹത്തിന്റെ ജീവിതത്തെ പ്രമേയമാക്കി ഒരുപാട് ചലച്ചിത്രങ്ങള്‍ പിറവിയെടുത്തിട്ടുണ്ട്. അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകങ്ങളും സിനിമകളും എല്ലാം നമ്മളെ എന്നും അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ.

ജെയിംസ് മാര്‍ഷ് സംവിധാനം ചെയ്ത് 2014ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദ തിയറി ഓഫ് എവരിതിങ്. ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അന്തോണി മക്കാര്‍ട്ടനാണ്. ജെയിന്‍ വില്‍ഡി ഹോക്കിങ്‌ അവരുടെ മുന്‍ഭര്‍ത്താവായ സ്റ്റീഫന്‍ ഹോക്കിങ്ങിനെ കുറിച്ച് എഴുതിയ ട്രാവലിങ് റ്റു ഇന്‍ഫിനിറ്റി: മൈ ലൈഫ് വിത്ത് സ്റ്റീഫന്‍ എന്ന പുസ്തകതങ്ങളുടെ ദൃശ്യാവിഷ്‌കാരമാണ് ദ തിയറി ഓഫ് എവരിതിങ്. ചിത്രത്തില്‍ എഡ്ഡീ റെഡ്‌മെയ്ന്‍ സ്റ്റീഫന്‍ ഹോക്കിങ്ങായും ഫെലിസിറ്റി ജോണ്‍സ് ജെയിനായും അഭിനയിച്ചിരിക്കുന്നു. ചാര്‍ളി കോക്‌സ്, എമിലി വാട്‌സണ്‍, സൈമണ്‍ മക്‌ബേണീ, ഡേവിഡ് ത്യൂലിസ് എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. 2014ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് തിയറി ഓഫ് എവരിതിങ് ആദ്യപ്രദര്‍ശനം നടത്തിയത്. 

2013ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഹോക്കിങ്. ചിത്രത്തില്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ കുട്ടിക്കാലും പിന്നീട് ജീവിതത്തില്‍ അതിജീവിച്ച വെല്ലുവിളികളുമാണ് പ്രമേയം. പിറ്റര്‍ മോഫ്റ്റ തിരക്കഥ എഴുതിയ ചിത്രം ഫിലിപ്പ് മാര്‍ട്ടിനാണ് സംവിധാനം ചെയ്തത്. ഏറെ പ്രക്ഷക ശ്രദ്ധ ലഭിച്ച ചിത്രമായിരുന്നു ഇത്. 

1988 ല്‍ പുറത്തിറങ്ങിയ ഹോക്കിങ്ങിന്റെ'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം'  എന്ന പുസ്തകത്തെ ആധാരമാക്കി 1991ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം'. ഏറോള്‍ മോറീസ് സംവിധാനം ചെയ്ത ചിത്രം ജീവചരിത്ര ഡോക്യൂമെന്ററി വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാകും. ഫിലിപ്പ് ഗ്ലാസ് ആണ് ഈ ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. 

ഹോക്കിങ്ങ്‌സിന്റെ ബിയോണ്ട് ദി ഹൊറിസോണ്‍ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി എടുത്ത ഡോക്യുമെന്റെറി ചിത്രമാണ് ബിയോണ്ട് ദി ഹൊറിസോണ്‍. 2009ല്‍ പുറത്തു വന്ന ചിത്രത്തിലെ കോസ്മറ്റോളയെക്കുറിച്ചാണ് പറയുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

വെള്ളിത്തിരയിലെ സ്റ്റീഫന്‍ ഹോക്കിങ്‌സ്..!!!