ശിവകാര്‍ത്തികേയനും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു

കഴിഞ്ഞ മാസം വരെയും ചിത്രത്തിലെ നായികയായി ഉദ്ദേശിച്ചിരുന്നത് നടി സായ് പല്ലവിയെ ആയിരുന്നു.

Last Updated :20 January 2024, 12:13 am IST

തന്റെ പുതിയ ചിത്രത്തിലെ നായകനും നായികയും ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ എം രാജേഷ്. പുതിയ പ്രോജക്റ്റില്‍ ശിവകാര്‍ത്തികേയന്‍ നായകനാകുമ്പോള്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയായിരിക്കും നായികാ വേഷത്തിലെത്തുക. ഇക്കാര്യം രാജേഷ് തന്നെയാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചത്.

സന്താനത്തെ നായകനാക്കിയാണ് അടുത്ത സിനിമ ഒരുക്കുന്നത് എന്നായിരുന്നു സംവിധായകന്‍ എം രാജേഷ് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് ആ പ്രോജക്റ്റ് ഉപേക്ഷിച്ച് ശിവകാര്‍ത്തികേയനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ സംവിധായകന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം, കഴിഞ്ഞ മാസം വരെയും ചിത്രത്തിലെ നായികയായി ഉദ്ദേശിച്ചിരുന്നത് നടി സായ് പല്ലവിയെ ആയിരുന്നു. ഇപ്പോള്‍ നയന്‍താരയായിരിക്കും ചിത്രത്തില്‍ ശിവയുടെ നായികയാവുകയെന്ന് സംവിധായകന്‍ അറിയിച്ചിരിക്കുകയാണ്.

Story image

'തിരക്കഥ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ തന്റെ കഥാപാത്രത്തെ പ്രധാന്യത്തെ കുറിച്ച് നയന്‍താര മനസ്സിലാക്കി. കോസ്റ്റ്യൂം, മേക്ക് അപ് തുടങ്ങിയ കാര്യങ്ങള്‍ സ്വന്തം ഉത്തരവാദിത്തമായി നയന്‍താര ഏറ്റെടുത്തു. നയന്‍താര നായികയായാല്‍ തന്നെ സമ്മര്‍ദ്ദം കുറയും. മികച്ച പെര്‍ഫോര്‍മറും ആത്മാര്‍ഥതയുള്ള അഭിനേത്രിയുമാണ് അവര്‍'- രാജേഷ് പറയുന്നു. 

ചിത്രം ഒരു ഫാിലി എന്റര്‍ടെയ്ന്‍മെന്റ് ആയിരിക്കും. പുകവലി, മദ്യപാന രംഗങ്ങള്‍ ചിത്രത്തിലുണ്ടാകില്ലെന്നും രാജേഷ് പറഞ്ഞു. നേരത്ത വേലൈക്കാരന്‍ എന്ന സിനിമയില്‍ ശിവകാര്‍ത്തികേയനും നയന്‍താരയും ഒന്നിച്ച് അഭിനയിച്ചിരുന്നു. വേലൈക്കാരനു ശേഷം ശിവയും നയന്‍സും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ ആരാധകര്‍ ആവേശത്തോടെയായിരിക്കും ചിത്രത്തിന് വേണ്ടി കാത്തിരിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ശിവകാര്‍ത്തികേയനും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു