
കോഹ്‌ലിയുടെ റെക്കോർഡ് തകർത്ത് റെൻഷോ!
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഐതിഹാസിക ടെസ്റ്റ് സെഞ്ച്വറി

ഡർബൻ: ടെസ്റ്റ് ക്രിക്കറ്റിൽ സമീപകാലത്ത് അരങ്ങേറിയ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമാണ് കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഓസ്‍ട്രേലിയൻ ബാറ്റർ മാറ്റ് റെൻഷോ പുറത്തെടുത്തത്. 200 പോലും കടക്കില്ലെന്നു തോന്നിച്ച ഓസീസ് ഇന്നിങ്സിനെ റെൻഷോ 390ൽ എത്തിച്ചാണ് മടങ്ങിയത്. ടെസ്റ്റിലെ രണ്ടാം സെഞ്ച്വറിയും ടെസ്റ്റിലെ തന്റെ ഉയർന്ന വ്യക്തിഗത സ്കോറുമാണ് താരം ഡർബനിൽ കുറിച്ചത്. ഇതോടൊപ്പം ടെസ്റ്റ് ക്രിക്കറ്റിലെ ഒരു അപൂർവ റെക്കോർഡും റെൻഷോ സ്വന്തമാക്കി.
10 വർഷമായി മുൻ ഇന്ത്യൻ നായകനും ഇതിഹാസ താരവുമായ വിരാട് കോഹ്‍ലി കൈവശം വച്ച റെക്കോർഡാണ് റെൻഷോ സ്വന്തമാക്കിയത്. വാലറ്റത്തിനൊപ്പം ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി റെൻഷോ മാറി. ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനേയും നതാൻ ലിയോണിനേയും കൂട്ടുപിടിച്ചാണ് ഐതിഹാസിക പോരാട്ടം റെൻഷോ ദക്ഷിണാഫ്രിക്കൻ ക്യാംപിലേക്ക് നയിച്ചത്. വാലറ്റത്തെ കൂട്ടുപിടിച്ച് താരം 174 റൺസാണ് ബോർഡിൽ ചേർത്തത്. 2016ൽ വാംഖഡെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെ കോഹ്‍ലി 171 റൺസ് എടുത്തതായിരുന്നു ഇതുവരെ റെക്കോർഡ് ബുക്കിൽ ഒന്നാമത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വാലറ്റത്തെ കൂട്ടുപിടിച്ച് റെന്‍ഷോ നടത്തിയ പോരാട്ടം ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്നതായി മാറി. ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ അഞ്ചാം സ്ഥാനത്ത് ബാറ്റിങിന് ഇറങ്ങിയ റെന്‍ഷോ രണ്ടാം ദിനത്തില്‍ അവസാന ബാറ്ററായാണ് കളം വിട്ടത്. 397 പന്തുകള്‍ നേരിട്ട് 21 ഫോറും ഒരു സിക്‌സും സഹിതം 190 റണ്‍സാണ് താരം അടിച്ചെടുത്തത്. താരത്തിന്റെ ബാറ്റിങ് മികവില്‍ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 390 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. ഒരു ഘട്ടത്തില്‍ 124 റണ്‍സിനിടെ 6 വിക്കറ്റ് നഷ്ടത്തില്‍ പരുങ്ങിയ ഓസ്‌ട്രേലിയയെ റെന്‍ഷോയുടെ ഇന്നിങ്‌സ് 390 റണ്‍സെന്ന മികച്ച സ്‌കോറില്‍ എത്തിക്കുകയായിരുന്നു.
WHAT TO READ NEXT

'ബുംറ' ഉള്ള 'ടീം ഇന്ത്യ', 'ബുംറ' ഇല്ലാത്ത 'ടീം ഇന്ത്യ'!
റെന്‍ഷോ നേടുന്ന രണ്ടാം ടെസ്റ്റ് സെഞ്ച്വറിയാണിത്. മാത്രമല്ല താരത്തിന്റെ ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറുമാണിത്. 2017ല്‍ ടെസ്റ്റില്‍ അരങ്ങേറിയ താരം ആ വര്‍ഷം പാകിസ്ഥാനെതിരെ 184 റണ്‍സ് അടിച്ച് തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ പിന്നീടൊരിക്കിലും താരത്തിന് വ്യക്തിഗത സ്‌കോര്‍ മൂന്നക്കത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല. എന്നാല്‍ 9 വര്‍ഷങ്ങള്‍ക്കു ശേഷം അവിസ്മരണീയ ബാറ്റിങാണ് താരം ഡര്‍ബനില്‍ പുറത്തെടുത്തത്.
മത്സരത്തില്‍ ടോസ് നേടി ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ വന്‍ തകര്‍ച്ചയാണ് ആദ്യ ദിനത്തില്‍ ഓസീസിനു നേരിടേണ്ടി വന്നത്. 84 റണ്‍സിനിടെ 4 വിക്കറ്റും 124 റണ്‍സിനിടെ 6 വിക്കറ്റും നഷ്ടമായി 200 പോലും കടക്കില്ലെന്നു തോന്നിച്ച ഓസീസ് സ്‌കോര്‍ 390 റണ്‍സില്‍ എത്താന്‍ കാരണം റെന്‍ഷോ വാലറ്റത്തെ കൂട്ടുപിടിച്ച് നടത്തിയ പോരാട്ടമാണ്.
മത്സരത്തില്‍ ആദ്യം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനേയും (98 പന്തില്‍ 43), പിന്നീട് നതാന്‍ ലിയോണിനേയും (92 പന്തില്‍ 27) കൂട്ടുപിടിച്ചാണ് റെന്‍ഷോ പോരാട്ടം നയിച്ചത്. കമ്മിന്‍സിനൊപ്പം 86 റണ്‍സും ലിയോണിനൊപ്പം 134 റണ്‍സും റെന്‍ഷോ ബോര്‍ഡില്‍ ചേര്‍ത്തു. 230 റണ്‍സില്‍ എത്തുമ്പോഴേക്കും ഓസീസിന് 8ാം വിക്കറ്റും നഷ്ടമായിരുന്നു. പിന്നീടാണ് ലിയോണിനൊപ്പം ചേര്‍ന്ന് റെന്‍ഷോ സ്‌കോര്‍ അതിവേഗം മുന്നോട്ടു നീക്കിയത്.
News Now
ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ

'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ

വെറും 18 പന്ത്, 50 റണ്‍സ്; അതിവേഗം അഭിഷേക്!

Jantar Mantar Protest: ഡൽഹി പൊലീസ് മർദനം; കേരളത്തില്‍ എസ്എഫ്ഐ പ്രതിഷേധം
Summary
Matt Renshaw has bettered a record held by Virat Kohli for nearly a decade, becoming the highest scorer while batting alongside the tail in a Test innings since 2002
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




