സംവിധായകന് കെ.ജി രാജശേഖരന് അന്തരിച്ചു
തിരയും തീരവും, പാഞ്ചജന്യം. പത്മതീര്‍ത്ഥം തുടങ്ങിയ മുപ്പതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്
ചെന്നൈ; പ്രമുഖ സിനിമ സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന കെ.ജി രാജശേഖരന് അന്തരിച്ചു. 72 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.തിരയും തീരവും, പാഞ്ചജന്യം. പത്മതീര്‍ത്ഥം തുടങ്ങിയ മുപ്പതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
1978 ല്‍ റിലീസ് ചെയ്ത പത്മതീര്‍ത്ഥം ആണ് രാജശേഖരന്റെ ആദ്യ ചിത്രം. 30 സിനിമകള്‍ സംവിധാനം ചെയ്തത് കൂടാതെ അഞ്ചോളം സിനിമകള്‍ക്ക് കഥയും ഒരു സിനിമയ്ക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ബിരുദ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് കെ.ജി രാജശേഖരന് സഹസംവിധായകനായി സിനിമയിസേക്ക് എത്തുന്നത്. 1992 ല്‍ പുറത്തിറങ്ങിയ സിംഹധ്വനിയാണ് അവസാന ചിത്രം. അമ്പിളിയാണ് ഭാര്യ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്



