സംവിധായകൻ വൈശാഖിന്റെ കാർ അപകടത്തിൽപ്പെട്ടു; പരിക്ക്

അദ്ദേഹത്തിന്റെ കുടുംബവും വണ്ടിയിലുണ്ടായിരുന്നു

Last Updated :20 January 2024, 8:17 am IST
Edited by :migrator

കോതമംഗലം; സംവിധായകൻ വൈശാഖിന്റെ കാർ അപകടത്തിൽപ്പെട്ടു. വൈശാഖ് സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്ക് അപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. കോതമംഗലം- മൂവാറ്റുപുഴ റോഡിൽ കറുകടം അമ്പലപ്പടിയിൽ വച്ചായിരുന്നു അപകടമുണ്ടായത്. ഈ സമയം അദ്ദേഹത്തിന്റെ കുടുംബവും വണ്ടിയിലുണ്ടായിരുന്നു. 

കോതമംഗലത്ത് നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക്‌ പോകുകയായിരുന്നു വൈശാഖ്. വൈശാഖിന്റെ ഭാര്യയും കുടുംബവും കാറിൽ ഉണ്ടായിരുന്നു. അപകടത്തിൽ ഇരു വാഹനത്തിലെയും യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. എന്നാൽ ആരുടേയും പരിക്ക് ​ഗുരുതരമല്ല. പുലിമുരുകൻ, പോക്കിരി രാജ, മധുരരാജ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് വൈശാഖ്. കഴിഞ്ഞവർഷം മമ്മൂട്ടിയെ നായകനാക്കി ഇറക്കിയ മധുരരാജ വൻ വിജയമായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

സംവിധായകൻ വൈശാഖിന്റെ കാർ അപകടത്തിൽപ്പെട്ടു; പരിക്ക്