
News Now
"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്ഫി റെക്കോര്ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്; ഓപ്പോ എഫ്35 സീരീസ് വിപണിയില്

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
ഷൂട്ടിംഗ് ഇടവേളയില് സ്ക്രിപ്റ്റ് വായിച്ചിരുന്ന സണ്ണി ലിയോണിന്റെ ദേഹത്തേക്ക് സുഹൃത്തുക്കള് പാമ്പിനെ വലിച്ചെറിയുന്ന വീഡിയോ വൈറലായിരുന്നു. എന്നാല് ഇതിന് മറുപടികൊടുത്തുകൊണ്ടുള്ള സണ്ണിയുടെ പുതിയ വീഡിയോയാണ് ഇപ്പോള് പ്രചരിക്കുന്നത്. രണ്ടു വീഡിയോകളും സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവച്ചതും സണ്ണി ലിയോണ് തന്നെ. തന്റെ ദേഹത്ത് പാമ്പിനെ ഇട്ട സുഹൃത്തിന്റെ മുഖത്ത് ചോക്ലേറ്റ് കേക്ക് തേച്ചാണ് സണ്ണി പ്രതികാരം ചെയ്തത്.
'പ്രതികാരം മധുരമുള്ള വിജയം പോലെയാണ്' എന്ന് പറഞ്ഞുകൊണ്ടാണ് സണ്ണി കേക്കുമായി സുഹൃത്തിനടുത്തേക്ക് നടന്നടുത്തത്. വായനയില് മുഴുകിയിരുന്ന സുഹൃത്തിനരികിലേക്ക് പിന്നിലൂടെ രണ്ട് കേക്കുകള് ഇരു കൈകളിലു പിടിച്ച് സണ്ണി എത്തി. പിന്നെ കേക്കുകള് കൃത്യമായി മുഖത്ത് പതിക്കുകയായിരുന്നു. സെലിബ്രിറ്റി മാനേജര് സണ്ണി രജനിയാണ് സണ്ണിയുടെ കേക്ക് പ്രതികാരത്തിന് ഇരയായത്. കഴിഞ്ഞ ദിവസം സണ്ണിയുടെ ദേഹത്തേക്ക് പാമ്പിനെ ഇട്ടതും ഇതേ വ്യക്തി. സംഭവം നടത്തിയ ഉടനെ സണ്ണി ലിയോണ് തിരിഞ്ഞോടുന്നതും സണ്ണി രജനി പിന്നാലെ ഓടുന്നതും വീഡിയോയില് കാണാം.
My revenge!!! Hahahahahaha @yofrankay this is what you get when you mess with me!! pic.twitter.com/umUxEiVhPF
â Sunny Leone (@SunnyLeone) November 26, 2017
വീഡിയോയ്ക്ക് താഴെ കമ്മന്റുകളുമായി എത്തിയ ആരാധകര് പക്ഷെ മാര്ക്ക് കൂടുതല് നല്കിയത് ആദ്യ വീഡിയോയ്ക്കാണ്. ഇതൊരു മത്സരമായിരുന്നില്ലെങ്കില്കൂടി അടുത്ത തവണ മെച്ചപ്പെട്ട പദ്ധതിയുമായി തിരിച്ചെത്തുമെന്നാണ് സണ്ണിയുടെ മറുപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം
