കരുണ്‍ സഞ്ചരിച്ച ബൈക്ക് പാലായ്ക്ക് അടുത്ത് വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു

Last Updated :20 January 2024, 8:09 am IST

News Now

മലയാള സിനിമയിലെ സഹസംവിധായകന്‍ കരുണ്‍ മനോഹര്‍ വാഹനാപകടത്തില്‍ മരിച്ചു. 27 വയസായിരുന്നു. കോട്ടയം പ്ലാശനാല്‍ സ്വദേശിയാണ് കരുണ്‍. കോസ്റ്റും ഡിസൈനര്‍ അരുണ്‍ മനോഹറിന്റെ സഹോദരനാണ്. 

കരുണ്‍ സഞ്ചരിച്ച ബൈക്ക് പാലായ്ക്ക് അടുത്ത് വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് നാലു മണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.  

നിരവധി സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള കരണിന്റെ വിയോഗം സിനിമലോകത്തെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. രമേഷ് പിഷാരടി സംവിധാനം ചെയ്ത 'പഞ്ചവര്‍ണതത്ത', 'ഗാനഗന്ധര്‍വന്‍' എന്നീ ചിത്രങ്ങളിലും ഗിന്നസ് പക്രു നിര്‍മിച്ച 'ഫാന്‍സിഡ്രസ്സ്', 'നിത്യഹരിതനായകന്‍' എന്നീ ചിത്രങ്ങളിലും കരണ്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. കൂടാതെ 'ഫാന്‍സിഡ്രസ്സ്', 'ഗാനഗന്ധര്‍വ്വന്‍' എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. കരുണിന്റെ നിര്യാണത്തില്‍ ഫെഫ്ക, രഞ്ജിത്ത് ശങ്കര്‍, അനുരാജ് മനോഹര്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഹസംവിധായകന്‍ കരുണ്‍ മനോഹര്‍ വാഹനാപകടത്തില്‍ മരിച്ചു