സൈമ പുരസ്‌കാര നിറവില്‍ പ്രണവം മധു

സൈമ പുരസ്‌കാര നിറവില്‍ പ്രണവം മധു

Last Updated :20 January 2024, 12:18 am IST

സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി (സൈമ) പുരസ്‌കാരം പ്രണവം മധുവിന്. നിഷാന്ത് സംവിധാനം ചെയ്ത ക്യാന്‍വാസ് എന്ന ഷോര്‍ട്ട് ഫിലിമിലെ സംഗീതസംവിധാനത്തിനാണ് പുരസ്‌കാരം. 

ചിത്രത്തിലെ മഴ കണ്ടിരുന്നപ്പോള്‍ ഒരു മഴക്കാലം... എന്ന ഗാനത്തിന്റെ സംഗീതസംവിധാനത്തിനാണ് പ്രണവം മധുവിന് പുരസ്‌കാരം നേടിക്കൊടുത്തത്. ബി.ജെ.കുന്നത്തിന്റെതാണ് രചന. സരിത രാജീവാണ് ആലപിച്ചത്. ഓഗസ്റ്റ് 24ന് ചെന്നൈയില്‍ നടന്ന ചടങ്ങില്‍ മറ്റ് ജേതാക്കളോടൊപ്പം പ്രണവം മധു പുരസ്‌കാരം ഏറ്റുവാങ്ങി.

Story image

ഒ.എന്‍.വി., കൈതപ്രം തുടങ്ങി പ്രമുഖരുടെ വരികള്‍ക്ക് ഈണം നല്‍കിയിട്ടുള്ള പ്രണവം മധു ആയിരത്തിലേറെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയിട്ടുണ്ട്. ഇരുപത്തഞ്ചോളം ആല്‍ബങ്ങളും ഇറക്കിയിട്ടുണ്ട്. ആകാശവാണി, ദൂരദര്‍ശന്‍ എന്നിവ ഉള്‍പ്പെടെ നിരവധി മാധ്യമങ്ങളിലും ഈണമൊരുക്കുന്നുണ്ട്. ഇപ്പോള്‍ ബിഗ് സ്‌ക്രീനിലേക്കും അവസരമെത്തിയിട്ടുണ്ട്. നാല് തമിഴ് ചലച്ചിത്രങ്ങളില്‍ സംഗീതസംവിധായകനാവുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

സൈമ പുരസ്‌കാര നിറവില്‍ പ്രണവം മധു