
കാട്ടാക്കടയിൽ നിന്നു കാണാതായ ദമ്പതികളെ കണ്ടെത്തി... ആശ്വാസം
ഈ മാസം 6 മുതല്‍ ഇവരെ കാണാനില്ലെന്ന് പരാതി

Family MissingSource by : ഫയല്‍
Last Updated :8 October 2026, 10:13 pm IST
Guest Author :രഞ്ജിത്ത് കാർത്തിക
തിരുവനന്തപുരം: കാട്ടാക്കടയില്‍ നിന്നു കാണാതായ ദമ്പതികളെയും കുട്ടിയെയും കണ്ടെത്തിയതായി വിവരം. പൂവച്ചല്‍ വീരണകാവ് സ്വദേശി ശങ്കര്‍, ഭാര്യ ആതിര, മൂന്ന് വയസുള്ള മകള്‍ ധ്വനി എന്നിവരെ കാണാതായെന്നാണ് വീട്ടുകാർ പരാതി നൽകിയത്. ഇവർ എറണാകുളത്തുണ്ടെന്ന് ആതിര അമ്മയെ വിളിച്ചറിയിച്ചതോടെയാണ് ആശങ്കയൊഴിഞ്ഞത്.
ഈ മാസം ആറാം തീയതി മുതല്‍ ഇവരെ കാണാനില്ലെന്നാരോപിച്ച് ആതിരയുടെ അമ്മയാണ് കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയത്. പരാതിക്ക് പിന്നാലെ മാധ്യമങ്ങളിൽ വാർത്ത വന്നു. വാർത്തകൾ കണ്ട് ആതിര ഫോണിൽ വിളിച്ചെന്നാണ് അമ്മ പറയുന്നത്.
News Now
രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല് വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍

Summary
3 Member Family Missing: Shankar, his wife Athira, and their three-year-old daughter Dhwani have been untraceable from the Poovachal area since the sixth of this month
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



