ഹനാന്‍ മിഠായ് തെരുവിലേക്ക്‌

രതീഷ് രഘുനന്ദന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന മിഠായിത്തെരുവില്‍ ഹനാന്‍ ഒരു ശ്രദ്ധേയ വേഷം അവതരിപ്പിക്കുന്നു

Last Updated :20 January 2024, 12:16 am IST
Edited by :migrator

കൊച്ചി: മീന്‍വിറ്റും സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമായൊക്കെ ജോലികള്‍ ചെയ്ത് ജീവിക്കാന്‍ വഴി തേടുന്ന കോളജ് വിദ്യാര്‍ഥിനി ഹനാനെ തേടി ചലച്ചിത്ര മേഖലയില്‍ നിന്നും കൂടുതല്‍ അവസരങ്ങള്‍ എത്തുന്നു.  

രതീഷ് രഘുനന്ദന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന മിഠായിത്തെരുവില്‍ ഹനാന്‍ ഒരു ശ്രദ്ധേയ വേഷം അവതരിപ്പിക്കുന്നു. അച്ചിച്ച ഫിലിമ്‌സിന്റെ ബാനറില്‍ ഹസീബ് ഹനീഫ്, അജി മേടയില്‍, നൗഷാദ് ആലത്തൂര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.  

കുട്ടനാടന്‍ മാര്‍പാപ്പ അടക്കം നിരവധി ഹിറ്റ് ചിത്രങ്ങള്‍ തീയറ്ററുകളില്‍ എത്തിച്ച ബാനറാണ്  അച്ചിച്ച ഫിലിംസ്. കോഴിക്കോട്ട് പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന മിഠായിത്തെരുവിലെ ചിത്രീകരണം ആഗസ്ത് അവസാന വാരം ആരംഭിക്കും.

പ്രണവ് മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഹനാന് ഒരു വേഷം ഒരുക്കി വച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഹനാന്‍ മിഠായ് തെരുവിലേക്ക്‌