100 കോടി റിയാല്‍ മുതല്‍മുടക്ക്; 'ന്യൂ മുറബ്ബ'യില്‍ അത്യാധുനിക സൗകര്യങ്ങളോടെ കൂറ്റൻ ആശുപത്രി

റിയാദ്: സൗദി അറേബ്യയുടെ സ്വപ്ന നഗര പദ്ധതിയായ 'ന്യൂ മുറബ്ബ'യില്‍ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ജനറല്‍ ആശുപത്രി ഉയരും. ഏകദേശം 100 കോടി റിയാല്‍ മുതല്‍മുടക്കിലാണ് ആശുപത്രി നിര്‍മിക്കുന്നത്. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലുള്ള ന്യൂ മുറബ്ബ ഡെവലപ്മെന്റ് കമ്പനിയും പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ അല്‍ മാന മെഡിക്കല്‍ ഗ്രൂപ്പും തമ്മിലാണ് ഇതുസംബന്ധിച്ച പങ്കാളിത്ത കരാര്‍ ഒപ്പുവെച്ചത്.
ആധുനിക രീതിയില്‍ നിര്‍മിക്കുന്ന ഈ ആശുപത്രിയില്‍ 200 കിടക്കകളാണുണ്ടാവുക. അടിയന്തര ചികിത്സ നല്‍കുന്ന എമര്‍ജന്‍സി ആന്‍ഡ് ട്രോമ കെയര്‍, ഫാമിലി മെഡിസിന്‍, കുട്ടികളുടെയും നവജാതശിശുക്കളുടെയും സംരക്ഷണത്തിനായുള്ള പീഡിയാട്രിക്സ് ആന്‍ഡ് നിയോനേറ്റോളജി, അസ്ഥിരോഗ വിഭാഗം, ഹൃദ്രോഗ വിഭാഗം, നാഡീവ്യൂഹ രോഗവിഭാഗം തുടങ്ങി ഒട്ടനവധി പ്രധാന ചികിത്സാ വിഭാഗങ്ങളും സേവനങ്ങളും ഇവിടെ ലഭ്യമാകും.
രാജ്യത്തിന്റെ 'ഹെല്‍ത്ത് കെയര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോഗ്രാം,' 'ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം' എന്നിവയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും, ഒരു ആധുനിക നഗരത്തില്‍ ജനങ്ങള്‍ക്ക് ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും ഈ പദ്ധതി സഹായിക്കും.
2,80,000ത്തിലധികം ആളുകള്‍ക്ക് താമസിക്കാന്‍ കഴിയുന്ന രീതിയിലാണ് 'ന്യൂ മുറബ്ബ' എന്ന സമഗ്ര നഗരം രൂപകല്‍പ്പന ചെയ്യുന്നത്. ആശുപത്രികള്‍, സ്‌കൂളുകള്‍, മറ്റ് പൊതുസേവനങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന വലിയൊരു സംവിധാനമാണിത്. പുതിയ ആശുപത്രി വരുന്നതോടെ ഇവിടെ താമസിക്കുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കും ആവശ്യമായ ഭാവി ആരോഗ്യ സംരക്ഷണം പൂര്‍ണമായി ഉറപ്പാക്കാന്‍ സാധിക്കും. രൂപകല്‍പ്പന ഘട്ടം പൂര്‍ത്തിയായി നിര്‍മാണ ഘട്ടത്തിലേക്ക് കടക്കുന്ന ന്യൂ മുറബ്ബയില്‍ വരും മാസങ്ങളില്‍ പ്രഖ്യാപിക്കാനിരിക്കുന്ന തന്ത്രപ്രധാന നിക്ഷേപങ്ങളില്‍ ആദ്യത്തേതാണ് ഈ ആശുപത്രി പദ്ധതി എന്ന് ന്യൂ മുറബ്ബ ആക്ടിങ് സി.ഇ.ഒ എന്‍ജി. സബാഹ് ബറകാത് പറഞ്ഞു.
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
New Murabba Announces SAR1 Billion Investment Partnership to Develop General Hospital in Riyadh’s Modern Downtown
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





