
വിമാന ഇന്ധന വിലയിലുണ്ടായ വര്‍ധനവും ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവും കണക്കാക്കിയാണ് നിരക്കുകളില്‍ വര്‍ധനവ് വരുത്തിയത്.

News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ഇനി വിമാനയാത്രയ്ക്ക് ചെലവേറും. ഇന്‍ഡിഗോയെ കൂടാതെ മിഡില്‍ ഈസ്റ്റ് റൂട്ടുകളില്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ചു. വിമാന ഇന്ധന വിലയിലുണ്ടായ വര്‍ധനവും ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവും കണക്കാക്കിയാണ് നിരക്കുകളില്‍ വര്‍ധനവ് വരുത്തിയത്.
55 ഡോളറോളമാണ് (ഏകദേശം 200 ദിര്‍ഹത്തിലധികം) ഇരു വിമാനക്കമ്പനികളും സര്‍ചാര്‍ജ് വര്‍ധിപ്പിച്ചത്. പുതിയ നിരക്കുകള്‍ പ്രകാരം ആഭ്യന്തര സര്‍വീസുകളില്‍ 1,001 മുതല്‍ 1,500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 850 രൂപയും, 1,500 കിലോമീറ്ററിന് മുകളിലുള്ള ദീര്‍ഘദൂര യാത്രകള്‍ക്ക് 1,200 രൂപയുമാണ് ഫ്യുവല്‍ സര്‍ചാര്‍ജ് ഈടാക്കുക.
WHAT TO READ NEXT

പൊതുസ്ഥലത്ത് വാഹനം കഴുകരുത്; അബുദാബിയില്‍ നിരോധനം
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഒക്ടോബര്‍ 9ന് പുലര്‍ച്ചെ 12:00 മണിക്ക് ശേഷമുള്ള പുതിയ ബുക്കിംഗുകള്‍ക്കും, എയര്‍ ഇന്ത്യയുടെ ഒക്ടോബര്‍ 9ന് രാവിലെ 11:00 മണിക്ക് ശേഷമുള്ള ബുക്കിംഗുകള്‍ക്കുമാണ് പുതിയ സര്‍ചാര്‍ജ് ബാധകമാകുന്നത്. സെക്ടറിനും റൂട്ടിനും അനുസരിച്ച് സര്‍ചാര്‍ജ് തുകയില്‍ വ്യത്യാസമുണ്ടാകും.
ആഗോള ഊര്‍ജ്ജ വിപണിയില്‍ വിമാന ഇന്ധനമായ എടിഎഫ് വിലയില്‍ വന്‍ ചാഞ്ചാട്ടമാണ് ഉണ്ടായത്. ഇത് എയര്‍ലൈനുകളുടെ പ്രവര്‍ത്തനച്ചെലവ് കുത്തനെ ഉയര്‍ത്തി. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ആരംഭിച്ചതിനുശേഷം ജെറ്റ് ഫ്യുവല്‍ വില 70 ശതമാനം വരെ വര്‍ധിച്ചു.
Summary
Air India and Air India Express hike fuel surcharges on Middle East routes
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




