
വിദേശത്ത് പോകാന്‍ പ്ലാന്‍ ഉണ്ടോ?, സൗജന്യ ട്രാവല്‍ സിംകാര്‍ഡുമായി എയര്‍ഇന്ത്യ; 30 രാജ്യങ്ങള്‍ പരിധിയില്‍
വിദേശയാത്രകള്‍ക്കായി പോകുന്ന യാത്രക്കാര്‍ക്ക് സൗജന്യ സിം കാര്‍ഡ് ഓഫറുമായി പ്രമുഖ വിമാന കമ്പനിയായ എയര്‍ ഇന്ത്യ.

ന്യൂഡല്‍ഹി: വിദേശയാത്രകള്‍ക്കായി പോകുന്ന യാത്രക്കാര്‍ക്ക് സൗജന്യ സിം കാര്‍ഡ് ഓഫറുമായി പ്രമുഖ വിമാന കമ്പനിയായ എയര്‍ ഇന്ത്യ. ടാറ്റ കമ്മ്യൂണിക്കേഷന്‍സുമായി സഹകരിച്ച് ഈസിറോം എന്ന പേരില്‍ എയര്‍ ഇന്ത്യ ബ്രാന്‍ഡഡ് ട്രാവല്‍ സിം കാര്‍ഡ് ആണ് വികസിപ്പിച്ചത്. അന്താരാഷ്ട്ര റോമിങ് സേവനം നല്‍കുന്നതിനാണ് സിംകാര്‍ഡ്.
ഈ ഓഫര്‍ അനുസരിച്ച് ഫിസിക്കല്‍ സിംകാര്‍ഡ് ആയോ ഇ- സിം ആയോ എയര്‍ ഇന്ത്യയുടെ വെബ്സൈറ്റ് വഴി സിം വാങ്ങാവുന്നതാണെന്ന് എയര്‍ ഇന്ത്യ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വിദേശയാത്ര വേളയില്‍ വോയ്സ്, ഡേറ്റ സേവനങ്ങള്‍ ലഭിക്കുന്ന തരത്തിലാണ് ഈ സിംകാര്‍ഡ് വിഭാവനം ചെയ്തിരിക്കുന്നത്. എയര്‍ ഇന്ത്യയും ടാറ്റ കമ്മ്യൂണിക്കേഷന്‍സും ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ്.
തുടക്കത്തില്‍ സിംകാര്‍ഡ് സൗജന്യമായി നല്‍കുമെങ്കിലും റോമിങ് പായ്ക്ക് ചാര്‍ജുകള്‍ ബാധമായിരിക്കും. വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, എഷ്യാ പസഫിക്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ 30 രാജ്യങ്ങളില്‍ ഈ സേവനം ലഭ്യമാകുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
WHAT TO READ NEXT

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം
241 രൂപ മുതലാണ് റോമിങ് പ്ലാനുകള്‍ ആരംഭിക്കുന്നത്. അന്തിമ വില പോകേണ്ട സ്ഥലം, തെരഞ്ഞെടുത്ത പ്ലാന്‍ എന്നിവയെ ആശ്രയിച്ചിരിക്കും. സമീഭാവിയില്‍ തന്നെ 190 രാജ്യങ്ങളിലേക്കുള്ള വിദേശ യാത്രയ്ക്ക് ഈ ഓഫര്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നവിധം സേവനം വിപുലീകരിക്കാനും എയര്‍ ഇന്ത്യയ്ക്ക് പ്ലാന്‍ ഉണ്ട്.
News Now
നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ
ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

Summary
Travelling Abroad? Air India launches travel SIM with Tata Communications
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; 'കഞ്ചാവ്' അടിച്ച് വിമാനം പറത്തിയ പൈലറ്റിനെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ

