
മേഖലയിലെ സംഘര്‍ഷാവസ്ഥ പരിഗണിച്ചാണ് തീരുമാനം.

News Now
എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

അപ്പീല്‍ നല്കി പിണറായി; ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ സുപ്രീം കോടതിയില്‍; ബിജെപി മുന്‍ എംഎല്‍എയെ നാട്ടുകാര്‍ അടിച്ചുകൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

റിയാദ്: ഹൂതി ആക്രമണത്തിന് പിന്നാലെ റിയാദ് വിമാനത്താവളം അടച്ചു. ഈ മാസം പതിനേഴുവരെ വിമാനത്താവളം അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. മേഖലയിലെ സംഘര്‍ഷാവസ്ഥ പരിഗണിച്ചാണ് തീരുമാനം.
വിമാനത്താവളത്തില്‍ ശനിയാഴ്ചയുണ്ടായ ഹൂതി ആക്രമണത്തില്‍ ഇന്ത്യക്കാരന് അടക്കം 13 പേര് കൊല്ലപ്പെട്ടിരുന്നു. ഹൈദരാബാദ് സ്വദേശി അലി മുഹമ്മദ് അലിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഇയാളുടെ ഭാര്യയ്ക്കും മക്കള്‍ക്കും പരിക്കേറ്റിരുന്നു. ഞായറാഴ്ചയുണ്ടായ ഹൂതി ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 11 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹൂതി ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഒരുദശകത്തിനിടെ സൗദിക്കുനേരെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണു ശനിയാഴ്ച നടന്നത്. ഈയാഴ്ച നാലുവട്ടമാണ് റിയാദ് വിമാനത്താവളത്തില്‍ ഹൂതികള്‍ ബോംബിട്ടത്. ശനിയാഴ്ച കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരനു പുറമേ, 4 സൗദികളും 2 ബംഗ്ലദേശുകാരും യുഎസ്, ജോര്‍ദാന്‍, പലസ്തീന്, സിറിയ, സുഡാന്, ഈജിപ്ത് രാജ്യങ്ങളിലെ ഓരോരുത്തരും ഉള്‍പ്പെടുന്നു. ആക്രമണത്തെ തുടര്‍ന്ന് റിയാദ് വിമാനത്താവളം അടച്ചതോടെ ഇന്ത്യയില്‍നിന്നടക്കം വിമാന സര്‍വീസുകളെല്ലാം റദ്ദാക്കി.
Summary
Riyadh airport to stay closed until October 17
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


