'അഡൾറ്റ് ഡമ്മി നിപ്പിൾ': പുകവലി മുതൽ ഉറക്കമില്ലായ്മ വരെ ശരിയാക്കാം; പക്ഷെ, ബഹ്റൈനിൽ വേണ്ടെന്ന് അധികൃതർ
ചിലർക്ക് സമാധാനമായി ഉറങ്ങാൻ സാധിക്കുന്നതായും ചെറിയ സ്നാക്സുകൾ കഴിക്കുന്നത് ഒഴിവാക്കാൻ അയെന്നും പുകവലി വരെ നിർത്താൻ ഇതിലൂടെ കഴിഞ്ഞു എന്നും അവകാശപ്പെടുന്നവരുണ്ട്. ഈ ഡമ്മി നിപ്പിൾ വായിൽ വെച്ചാൽ ഒരു കുട്ടി ആയി മാറുമെന്നാണ് പലരും പറയുന്നത്.
ബഹ്‌റൈൻ: സമ്മർദ്ദം ഒഴിവാക്കാൻ പല വഴികളാണ് യുവാക്കൾ പയറ്റുന്നത്. പുകവലി മുതൽ തെറാപ്പി വരെ അക്കൂട്ടത്തിൽപ്പെടും. എന്നാൽ സമ്മർദ്ദം ഒഴിവാക്കാനായി പുതിയ രീതി ഇപ്പോൾ യുവാക്കൾക്കിടയിൽ പ്രചരിക്കുണ്ട്. മറ്റൊന്നുമല്ല കുഞ്ഞുങ്ങൾക്ക് നൽകുന്ന ഡമ്മി നിപ്പിൾ ആണ് സാധനം. ഇത് വായിൽ വെച്ചാൽ എല്ലാ സമ്മർദ്ദവും കുറയുമെന്നും ബാല്യ കാലത്തേക്ക് തിരികെ പോകാൻ കഴിയുമെന്നാണ് ചൈനയിലെ യുവാക്കൾക്കിടയിൽ നടത്തിയ പഠനത്തിൽ പറയുന്നത്.
ഡമ്മി നിപ്പിൾ വായിൽ വെച്ച് ചവയ്ക്കുമ്പോൾ പല തരത്തിലുള്ള അനുഭവങ്ങളാണ് യുവാക്കൾക്ക് ഉണ്ടാകുന്നത്. ചിലർക്ക് സമാധാനമായി ഉറങ്ങാൻ സാധിക്കുന്നതായും ചെറിയ സ്നാക്സുകൾ കഴിക്കുന്നത് ഒഴിവാക്കാൻ അയെന്നും പുകവലി വരെ നിർത്താൻ ഇതിലൂടെ കഴിഞ്ഞു എന്നും അവകാശപ്പെടുന്നവരുണ്ട്. ഈ ഡമ്മി നിപ്പിൾ വായിൽ വെച്ചാൽ ഒരു കുട്ടി ആയി മാറുമെന്നാണ് പലരും പറയുന്നത്.
ചൈനയ്ക്ക് പുറമെ സൗത്ത് കൊറിയയിലും അമേരിക്കയിലും ഗൾഫ് രാജ്യങ്ങളിലും ഈ ട്രെൻഡ് യുവാക്കൾക്കിടയിൽ വർധിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഡമ്മി നിപ്പിൾ ഉപയോഗം അംഗീകരിക്കാൻ സാധിക്കില്ല എന്നാണ് ബഹ്‌റൈൻ അധികൃതരുടെ നിലപാട്. പൊതു ഇടങ്ങളിൽ ഇത് ഉപയോഗിക്കുന്നത് ധാർമ്മികതയ്ക്ക് നിരക്കാത്ത പ്രവർത്തി ആണെന്നാണ് അധികൃതരുടെ വാദം. ഇവയുടെ ഉപയോഗം രാജ്യത്ത് വിലക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Summary
Gulf news: Bahrain Authorities Say Public Use of ‘Adult Pacifiers’ is Unacceptable
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates