
ബാധ്യത തീർക്കാതെ ഒരാളെയും ബഹ്‌റൈൻ വിടാൻ അനുവദിക്കരുത്; നിയമഭേദഗതി ആവശ്യപ്പെട്ട് എംപിമാർ
വിദേശ നിക്ഷേപകർ, ഫ്ലക്സി വിസയിൽ ജോലി ചെയ്യുന്നവർ,തൊഴിൽ വിസയിൽ ജോലി ചെയ്യുന്നവർ കടങ്ങൾ തീർക്കാതെ രാജ്യം വിടുന്നത് വർധിച്ചു വരുന്നുണ്ട്.

മനാമ: സാമ്പത്തിക ബാധ്യതകൾ തീർക്കാതെ രാജ്യം വിടുന്ന പ്രവാസികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ നിയമഭേദഗതി വേണമെന്ന് ബഹ്‌റൈൻ എം പി മാർ. ഇതുമായി ബന്ധപ്പെട്ട പ്രമേയം പാർലമെന്റിൽ അവതരിപ്പിച്ചു. നിലവിലുള്ള നിയമങ്ങളിൽ കൂടുതൽ മാറ്റം വരുത്തി കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്കിലെ അംഗമായ ഖാലിദ് ബു അനകിന്റെ നേതൃത്വത്തിലുള്ള എം പിമാർ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.
വിദേശ നിക്ഷേപകർ, ഫ്ലക്സി വിസയിൽ ജോലി ചെയ്യുന്നവർ,തൊഴിൽ വിസയിൽ ജോലി ചെയ്യുന്നവർ കടങ്ങൾ തീർക്കാതെ രാജ്യം വിടുന്നത് വർധിച്ചു വരുന്നുണ്ട്. ബാങ്ക് വായ്പ തിരിച്ചടവുകൾ, വാടക കുടിശ്ശിക, മറ്റ് പിഴകൾ എന്നിവ അടയ്ക്കാതെയാണ് പലരും രാജ്യം വിടുന്നത്. ഇത് രാജ്യത്തിന്റെ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും നിക്ഷേപകരിലുള്ള വിശ്വാസം ഇല്ലാതാക്കുകയും ചെയ്യുമെന്ന് എം പി മാർ പറഞ്ഞു.
കമേഴ്സ്യൽ രജിസ്ട്രേഷൻ വളെര എളുപ്പം ലഭിക്കുന്നതും ഫ്ലെക്സി വിസ സംവിധാനത്തിൽ യാത്രാ നിയന്ത്രണങ്ങളില്ലാത്തതും ഇത്തരക്കാർക്ക് തട്ടിപ്പ് നടത്താനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. ഇത് നിയന്ത്രിക്കാൻ പ്രവാസികൾ രാജ്യം വിടുന്നതിനു മുൻപ് രാജ്യം വിടുന്നതിനു മുമ്പ് കടങ്ങൾ തീർപ്പാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ നിയമപരമായ പരിശോധനകൾ വേണമെന്നും അതിനു വേണ്ടി നിയമങ്ങളിൽ,ഭേദഗതി ചെയ്യണമെന്നും എം പിമാർ ആവശ്യപ്പെട്ടു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Gulf news: Bahrain MPs Demand Law Amendment to Curb Expatriates Leaving the Country Without Clearing Debts.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



