കൂടെ നിന്നവരുടെ വൈബ് മാറി, അവരുടെ ഓവര്‍ അമ്പീഷന്‍ നമ്മുടെ ബാധ്യത; അതിന് വേറെ വല്ലയിടത്തും പോട്ടെ: ഗിരീഷ് എഡി
ഇപ്പോഴും ചാന്‍സുണ്ട്. അടിപൊളിയായിട്ട് ചാന്‍സുണ്ട്. എന്തായാലും പ്രേമലുവിന്റെ ഇരട്ടി അടിക്കുകയും ചെയ്യുമത്. പല കാരണങ്ങള്‍ കൊണ്ടും നടന്നില്ല

പ്രേമുലുവിന് പിന്നാലെ ബെത്‌ലഹേം കുടുംബ യൂണിറ്റിലൂടെ വീണ്ടുമൊരു നൂറ് കോടി നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഗിരീഷ് എഡി. നിവിന്‍ പോളി-മമിത ബൈജു കോമ്പോയിലിറങ്ങിയ ചിത്രം ആറ് ദിവസം കൊണ്ടാണ് നൂറ് കോടി നേടിയത്. ഗംഭീര പ്രതികരണങ്ങളാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
അതേസമയം പ്രേമലുവിന് ശേഷം ചെയ്യാനായിരുന്ന സിനിമയായിരുന്നു ബെത്‌ലേഹം എന്നും എന്നാല്‍ പ്രേമുലുവിന്റെ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ആലോചന ആരംഭിക്കുകയായിരുന്നുവെന്നും ഗിരീഷ് എഡി പറയുന്നു. എന്നാല്‍ ആ ചിത്രം ഉപേക്ഷിക്കേണ്ടി വന്നു. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗിരീഷ് എഡി മനസ് തുറന്നത്.
''പ്രേമലു കഴിഞ്ഞ ഉടനെ ബെത്‌ലഹേം ചെയ്യാനായിരുന്നു തുടക്കം മുതലേ ഞങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നത്. റിലീസ് വരെ ആ പ്ലാനിലൊരു മാറ്റവുമില്ലായിരുന്നു. റിലീസ് കഴിഞ്ഞതും സംഭവം കയ്യില്‍ നിന്നും പോയി. ഒരു സുപ്രഭാതത്തില്‍ സെക്കന്റിന് ചാന്‍സുണ്ടല്ലോ എന്നെനിക്ക് തോന്നി. ഇപ്പോഴും ചാന്‍സുണ്ട്. അടിപൊളിയായിട്ട് ചാന്‍സുണ്ട്. എന്തായാലും പ്രേമലുവിന്റെ ഇരട്ടി അടിക്കുകയും ചെയ്യുമത്. അത് വര്‍ക്ക് ചെയ്തുവെങ്കിലും പല കാരണങ്ങള്‍ കൊണ്ടും നടന്നില്ല. അതിനാല്‍ പ്ലാന്‍ ചെയ്തതു പോലെ ഇതുമായി പോകാന്‍ തീരുമാനിക്കുകയായിരുന്നു'' എന്നാണ് ഗിരീഷ് എഡി പറയുന്നത്.
''നമ്മുടെ ക്ലോസായിട്ട് വര്‍ക്ക് ചെയ്യുന്ന ആള്‍ക്കാരെയൊക്കെ നമ്മുടെ വേവ് ലെങ്തിലോട്ട് കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. ഇത് അതില്‍ നിന്ന് ഒരാള്‍ തെറ്റി വന്നാലും പ്രശ്‌നമാണ്. അത് പ്രശ്‌നമായിട്ടുമുണ്ട്. കൂടെ നിന്ന ആള്‍ക്കാര് തന്നെ ആ വൈബില്‍ നിന്നും മാറി, അവരുടെ ഓവര്‍ അമ്പീഷനും പരിപാടിയുമൊക്കെയായി. എല്ലാവരും അമ്പീഷ്യസാണ്. ഞാനും അമ്പീഷ്യസാണ്. ഇത്രയ്ക്ക് ഓവര്‍ ആകുമ്പോള്‍ പിന്നെ ഇവന്മാരുടെ അമ്പീഷന്‍ നമ്മുടെ ബാധ്യതയായിപ്പോകും'' എന്നും ഗിരീഷ് പറയുന്നു.
ഞാന്‍ എന്റെ അമ്പീഷനു വേണ്ടിയിട്ടാണ് നില്‍ക്കുന്നത്. ഇവന്മാരുടെ അമ്പീഷന് വേണ്ടി വേറെ വല്ലയിടത്തും പോകട്ടെ. അപ്പോള്‍ അങ്ങനെയാണ് അതിന്റെ കാര്യം എന്നും ഗിരീഷ് എഡി പറയുന്നു. അതേസമയം നിവിന്‍ പോളി എങ്ങനെയാണ് തന്റെ സിനിമയുടെ ഭാഗമാകാന്‍ തയ്യാറായി വന്നതെന്നും ഗിരീഷ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
''നിവിന്‍ ചേട്ടനെ ഞാന്‍ പരിചയപ്പെടുന്നത് സ്റ്റാര്‍ ആയിട്ടാണ്. ഞാന്‍ സിനിമയൊക്കെ ചെയ്യുന്നതിന് മുമ്പേ പ്രേമമൊക്കെ ചെയ്ത് വലിയ സ്റ്റാറാണ് അദ്ദേഹം. പുള്ളി ഇതിലോട്ട് വരാന്‍ തയ്യാറായിട്ടാണ് നില്‍ക്കുന്നത്. അത് ഭയങ്കരപോസിറ്റീവാണ്. മറിച്ച് പുള്ളി എനിക്ക് എന്റേതായ കുറേ സംഭവങ്ങളുണ്ട്. അത് വിട്ടിട്ട് ഞാന്‍ നില്‍ക്കില്ല എന്ന് പറഞ്ഞിരുന്നുവെങ്കില്‍ ബുദ്ധിമുട്ടാകുമായിരുന്നു. ഈ ജസ്റ്റിന്‍ ചേട്ടനെ കിട്ടില്ലായിരുന്നു. പക്ഷെ പുള്ളി അതിലേക്ക് ഇറങ്ങാന്‍ തയ്യാറായിരുന്നു'' എന്നാണ് ഗിരീഷ് പറയുന്നത്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Girish AD about Premalu 2 and actors being over ambitious and being back to Bethlehem Kudumba Unit.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

സൂപ്പര്‍ ശരണ്യയ്ക്ക് രണ്ടാം ഭാഗം വന്നാല്‍ എങ്ങനെയിരിക്കും? ആ ചിന്തയില്‍ നിന്നാണ് പ്രേമലു ഉണ്ടായത്: ഗിരീഷ് എഡി

'ഞാന്‍ എജെപി പാട്ടുകളുടെ ഫാന്‍; പുള്ളി തിരക്കായതിനാല്‍ വിളിച്ചിട്ട് കിട്ടിയില്ല'; ബെത്ലഹേമിലെ റഫറന്‍സിനെക്കുറിച്ച് ഗിരീഷ് എഡി


