നഷ്ടപ്പെട്ട വസ്തുക്കള്‍ വീട്ടിലെത്തും; ഡോര്‍സ്റ്റെപ്പ് ഡെലിവറി സേവനവുമായി ദുബൈ പൊലീസ്

Dubai Police launch doorstep delivery service for lost-and-found items across UAE
dubai police
Edited by :Amal Joy
Last Updated :27 ജൂലൈ 2026, 5:05 pm IST

ദുബൈ: ദുബൈയില്‍ വെച്ച് നഷ്ടപ്പെട്ട സാധനങ്ങള്‍ ഉടമയുടെ വീട്ടിലെത്തി തിരിച്ചേല്‍പ്പിക്കുന്ന ഡോര്‍സ്റ്റെപ്പ് ഡെലിവറി സേവനത്തിന് തുടക്കമിട്ട് ദുബൈ പൊലീസ്. യുഎഇയിലെ ഏഴ് എമിറേറ്റുകളില്‍ എവിടെയുള്ളവര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം. സാധനങ്ങള്‍ കൈപ്പറ്റുന്നതിനായി പൊലീസ് സ്റ്റേഷനുകളിലോ സര്‍വീസ് സെന്ററുകളിലോ നേരിട്ടെത്തേണ്ട ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സംരംഭം. കണ്ടെടുത്ത തങ്ങളുടെ വസ്തുവകകള്‍ ഡെലിവറിയായി ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദുബായ് പൊലീസിന്റെ 901 എന്ന കോള്‍ സെന്റര്‍ നമ്പറില്‍ ബന്ധപ്പെട്ട് ആവശ്യപ്പെടാവുന്നതാണ്.

നഷ്ടപ്പെട്ടതായി പരാതിപ്പെട്ട വസ്തുക്കളും പൊലീസ് വീണ്ടെടുത്തതുമായ വസ്തുക്കള്‍ യഥാര്‍ഥ ഉടമയിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്നതിനാണ് ഈ സംരംഭം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇങ്ങനെ നഷ്ടപ്പെട്ട സാധനങ്ങള്‍ തിരികെ വാങ്ങാന്‍ ഇനിമുതല്‍ സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ല. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ഔദ്യോഗിക അക്കൗണ്ടിലാണ് ഡോര്‍സ്റ്റെപ്പ് ഡെലിവറി സേവനം ആരംഭിച്ചതായി പൊലീസ് അറിയിച്ചത്.

സ്മാര്‍ട്ട്, ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങള്‍ വികസിപ്പിക്കുക, നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുക, പൊലീസ് സേവനങ്ങള്‍ വേഗത്തിലും സൗകര്യപ്രദമായും ലഭ്യമാക്കുന്നതിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം. യുഎഇയിലെ ഏഴ് എമിറേറ്റുകളിലെയും താമസസ്ഥലത്തേക്കോ ജോലിസ്ഥലത്തേക്കോ ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ എത്തിക്കാന്‍ ആവശ്യപ്പെടാമെന്നും ദുബൈ പൊലീസ് പറഞ്ഞു.യുഎഇയില്‍ തൊഴില്‍ രംഗത്ത് മാറ്റങ്ങള്‍; 20 ശതമാനം സാധ്യതകളും ഈ മേഖലയില്‍

News Now

Summary

Dubai Police launch doorstep delivery service for lost-and-found items across UAE


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates