
റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ വിസയില്‍ എത്തുന്ന വിദഗ്ധരായ തൊഴിലാളികള്‍ക്ക് വിസ നടപടികള്‍ക്കൊപ്പം കുടുംബാംഗങ്ങളെയും രാജ്യത്തേക്ക് കൊണ്ടുവരാം. സൗദി ആഭ്യന്തര മന്ത്രാലയമാണ് പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനം കൈക്കൊണ്ടത്. വിദേശകാര്യ മന്ത്രാലയം, മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് തീരുമാനം നടപ്പാക്കുന്നത്. രാജ്യത്തെ താമസക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ നടപടികള്‍ പ്രകാരം തൊഴില്‍ വിസയില്‍ വരുന്ന യോഗ്യരായ കുടുംബനാഥന്മാര്‍ക്ക് തങ്ങളുടെ ജീവിതപങ്കാളിയെയും 25 വയസ്സില്‍ താഴെയുള്ള ആണ്‍മക്കളെയും അവിവാഹിതരായ പെണ്‍മക്കളെയും സൗദി അറേബ്യയിലേക്ക് കൊണ്ടുവരാന്‍ സാധിക്കും. കുടുംബത്തെ ഒപ്പം കൂട്ടുന്ന കുടുംബനാഥന് നിശ്ചിത യോഗ്യതകള്‍ ഉണ്ടായിരിക്കണമെന്ന് മന്ത്രാലയം വ്യവസ്ഥ വെച്ചിട്ടുണ്ട്. തൊഴിലാളിയുടെ ശമ്പള പരിധി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ വിഭാഗം (തൊഴില്‍ കാറ്റഗറി) എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും അനുമതി ലഭിക്കുക.
അപേക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന പക്ഷം തൊഴില്‍ വിസ നടപടികള്‍ക്കൊപ്പം തന്നെ കുടുംബാംഗങ്ങള്‍ക്കുള്ള എന്‍ട്രി വിസകളും അനുവദിക്കാവുന്നതാണ്. രാജ്യത്ത് എത്തിയ ശേഷം, നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് കുടുംബാംഗങ്ങള്‍ക്കുള്ള റസിഡന്‍സ് പെര്‍മിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.
News Now
വായ്പ ചെലവേറിയതാകും; പലിശനിരക്ക് ഉയര്‍ത്തി ബാങ്കുകള്‍

'ശ്വാസം കിട്ടാതെ കിതച്ചു', നേപ്പാളി ബാലന് വേണ്ടി ചുരമിറങ്ങി സി കെ ശശീന്ദ്രന്; ചേര്‍ത്തുപിടിച്ച് മമ്മൂട്ടി

ഹുണ്ടികയിലെ ചില്ലിക്കാശ് സഹപാഠികളുടെ ഉച്ചഭക്ഷണത്തിന്; വേറിട്ട മാതൃകയുമായി ദേവനന്ദ്
സെപ്റ്റംബറില്‍ വിദേശത്ത് പോയത് ആറ് മന്ത്രിമാര്‍; കെഎം ഷാജി സന്ദര്‍ശിച്ചത് നാല് രാജ്യങ്ങള്‍

Summary
Expatriates in Saudi Arabia can bring their families along on work visas
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




