പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ പറക്കാം; സൗദിയില്‍ പുതിയ ബജറ്റ് വിമാന സര്‍വീസ്, സമയക്രമം അറിയാം

Expatriates can fly at low rates; new budget airline service in Saudi
airplane Express photo by Madhav K.
Edited by :Amal Joy
Last Updated :25 സെപ്റ്റംബർ 2026, 2:47 pm IST

റിയാദ്: പ്രവാസികള്‍ക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ പറക്കാം. ദമാമില്‍നിന്ന് റിയാദ്, ജിദ്ദ, മദീന എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വിമാന സര്‍വീസുകളായി. എയര്‍ അറേബ്യയുടെ നേതൃത്വത്തിലുള്ള പുതിയ സൗദി ബജറ്റ് വിമാനക്കമ്പനി സര്‍വീസ് ആരംഭിച്ചതോടെയാണ് കിഴക്കന്‍ പ്രവിശ്യയില്‍നിന്ന് ഈ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കിലുള്ള വിമാനയാത്ര സാധ്യമാകുന്നത്.

റിയാദിലേക്കും ജിദ്ദയിലേക്കും ദിവസേന രണ്ടു സര്‍വീസുകള്‍ വീതവും മദീനയിലേക്ക് ഒരു സര്‍വീസുമാണ് ആരംഭിച്ചത്. ഇതോടെ യാത്രക്കാര്‍ക്ക് അനുയോജ്യമായ സമയം തെരഞ്ഞെടുക്കാം.

കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളം ആസ്ഥാനമാക്കിയാണ് പുതിയ വിമാനക്കമ്പനിയുടെ പ്രവര്‍ത്തനം. ഞായറാഴ്ച ദമാമില്‍നിന്ന് റിയാദിലേക്കായിരുന്നു കന്നി സര്‍വീസ്. എയര്‍ അറേബ്യ ഗ്രൂപ്പ്, നെസ്മ ഗ്രൂപ്പ്, കുന്‍ ഹോള്‍ഡിങ് എന്നിവയുടെ സംയുക്ത സംരംഭത്തിനാണ് പുതിയ വിമാനക്കമ്പനി നടത്താനുള്ള അനുമതി ലഭിച്ചത്. എയര്‍ അറേബ്യയുടെ മാതൃകയിലുള്ള ബജറ്റ് സര്‍വീസില്‍ 174 സീറ്റുള്ള എയര്‍ബസ് എ320 വിമാനങ്ങളാണ് ഉപയോഗിക്കുന്നത്.

News Now

Summary

Expatriates can fly at low rates; new budget airline service in Saudi Arabiacheck the schedule.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates