ഗള്‍ഫ് മേഖലകളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയില്‍ വിമാന സര്‍വീസുകല്‍ തടസപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ കണ്‍ട്രോള്‍ റൂം ആരംഭിച്ചത്

mecca
MeccaSource by : Photo | AFP/Getty
Last Updated :15 October 2026, 4:54 pm IST
Guest Author :SANAL DEV B

News Now

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസപ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യ മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്നു. ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായാണ് പുതിയ സംവിധാനം. മക്കയിലെ ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടകരുടെ ഓഫീസിലാണ് പുതിയ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം ജിദ്ദയിലെ നിലവിലുള്ള 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമും തുടര്‍ന്നു പ്രവര്‍ത്തിക്കും. യമനിലെ ഹൂതി വിമതര്‍ സൗദിയിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയാണ് വിമാന സര്‍വീസുകള്‍ തടസപ്പെടാന്‍ കാരണം.

അടിയന്തര സഹായത്തിനായുള്ള ഹെല്‍പ്‌ലൈന്‍ നമ്പറുകള്‍:

മക്ക കണ്‍ട്രോള്‍ റൂം: +966553646966

ജിദ്ദ കണ്‍ട്രോള്‍ റൂം: +966122614093, +966556122301

വാട്‌സപ്പ്: +966536209704

ഇമെയില്‍: pbskcgi@gmail.com

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ആകശ എയര്‍, ഇന്‍ഡിഗോ എന്നീ ഇന്ത്യന്‍ വിമാന കമ്പനികള്‍ സൗദിയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 17വരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ സൗദി എയര്‍ലൈന്‍സും ഫ്‌ളൈനാസും ചില സര്‍വീസുകള്‍ നടത്തുന്നുണ്ട്.

യാത്ര പുറപ്പെടുന്നതിന് മുന്‍പായി വിമാനങ്ങളുടെ സമയവിവരം അതത് എയര്‍ലൈനുമായോ ട്രാവല്‍ ഏജന്റുമാരുമായോ ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കൂടാതെ വ്യോമാക്രമണങ്ങള്‍ ഉണ്ടായാല്‍ വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാനും ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളോ വാര്‍ത്തകളോ പ്രചരിപ്പിക്കരുതെന്നും റിയാദിലെ ഇന്ത്യന്‍ എംബസി പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Summary

India opens a new control room in Mecca

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates