
താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സുഗമമായ യാത്ര; മക്കയില്‍ പുതിയ റോഡ് ശൃംഖലകള്‍ തുറന്നു

ജിദ്ദ: മക്കയിലെ റോഡ് വികസന പദ്ധതികളുടെ ഭാഗമായി പുതിയ പാതകളില്‍ ഗതാഗതം ആരംഭിച്ചു. തേര്‍ഡ് റിങ് റോഡ്, പ്രിന്‍സ് സൗദ് അല്‍ ഫൈസല്‍ റോഡ് എന്നിവയിലെ വിവിധ ഭാഗങ്ങളിലായി പുതുതായി നിര്‍മ്മിച്ച നിരവധി പാതകള്‍ ഗതാഗതത്തിനാതി തുറന്നുകൊടുത്തു. ഇത് യാത്രാസമയം 90 ശതമാനത്തിലധികം കുറയ്ക്കാന്‍ സഹായിക്കുമെന്ന് റോയല്‍ കമ്മീഷന് ഫോര്‍ മക്കാസിറ്റി ആന്റ് ഹോളി സൈറ്റ്സാണ് ഇക്കാര്യം അറിയിച്ചത്.
പ്രിന്‍സ് മുതൈബ് ജങ്ഷന് മുതല്‍ മസ്ജിദുല്‍ ഹറാം ജങ്ഷന് വരെയുള്ള പുതിയ പാതയില്‍ 1.5 കിലോമീറ്റര്‍ അധിക ദൂരം കൂടി ഗതാഗതത്തിനായി തുറന്നു. പ്രിന്‍സ് സുല്‍ത്താന്‍ ജങ്ഷന് വഴിയാണ് ഈ പാത കടന്നുപോകുന്നത്. പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്മാന് ആക്സിസില്‍ നിന്ന് ആരംഭിച്ച് പ്രിന്‍സ് നായിഫ് ബിന്‍ അബ്ദുല്‍ അസീസ് ജങ്ഷന് വഴി അബ്ദുല്‍ ഖാദിര്‍ കുഷ്ക് സ്ട്രീറ്റിലേക്ക് എത്തുന്ന റോഡിന്റെ ശേഷിക്കുന്ന ഭാഗവും തുറന്നുകൊടുത്തു. ഇത് സമീപവാസികള്‍ക്ക് ഏറെ പ്രയോജനപ്പെടും.
ഗതാഗതക്കുരുക്ക് കുറയ്ക്കുക, റോഡ് സുരക്ഷ മെച്ചപ്പെടുത്തുക, ഹജ്ജ്-ഉംറ സീസണുകളില്‍ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും തീര്‍ത്ഥാടകര്‍ക്കും സുഗമമായ യാത്രാസൗകര്യം ഒരുക്കുക എന്നിവ ലക്ഷ്യമിട്ടുള്ള സമഗ്രമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഭാഗമായാണ് ഈ പാതകള്‍ തുറന്നുകൊടുത്തത്.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
New road lanes open in Makkah to ease traffic congestion
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





