
ഇറാന് ആക്രമണത്തില്‍ ഖത്തറിലെ റാസ് ലഫാനില്‍ വന്‍നാശം; കയറ്റുമതി തടസപ്പെടും, ആഗോള ഇന്ധന വിപണിയില്‍ വിലക്കയറ്റം
സൗത്ത് പാഴ്സ് വാതകപ്പാടത്ത് ഇസ്രയേല്‍ ആക്രമണം നടത്തിയതിന് തിരിച്ചടിയായാണ് ഗള്‍ഫ് രാജ്യങ്ങളിലെ വന്‍കിട എണ്ണ, വാതക റിഫൈനറികളില്‍ ഇറാന് വ്യാപക നാശം വിതച്ചത്

ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ ഗള്‍ഫ് മേഖലിയിലെ എണ്ണപ്പാടങ്ങള്‍ ലക്ഷ്യമിടുന്നതിലേത്ത് തിരിഞ്ഞപ്പോള്‍ അന്താരാഷ്ട്ര എണ്ണ വിപണിയിലും പ്രത്യാഘാതങ്ങള്‍. സൗത്ത് പാഴ്സ് വാതകപ്പാടത്ത് ഇസ്രയേല്‍ ആക്രമണം നടത്തിയതിന് തിരിച്ചടിയായാണ് ഗള്‍ഫ് രാജ്യങ്ങളിലെ വന്‍കിട എണ്ണ, വാതക റിഫൈനറികളില്‍ ഇറാന് വ്യാപക നാശം വിതച്ചത്. കുവൈറ്റിലെ മിന അല്‍-അഹ്മദി എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ നടന്ന ആക്രമണത്തിലും വന്‍ നാശമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതിദിനം ഏകദേശം 730,000 ബാരല്‍ എണ്ണ സംസ്കരിക്കാന്‍ കഴിയുന്ന റിഫൈനറിയാണ് വ്യാഴാഴ്ച ആക്രമിക്കപ്പെട്ടത്.
ഊര്‍ജവ്യവസായ മേഖലയായ റാസ് ലഫാനിന് നേരെ ഉണ്ടായ ഇറാന് ആക്രമണത്തില്‍ ഖത്തറിലെ എല്‍എന്‍ജി ഉല്പാദനം പഴയ നിലയിലാകാന്‍ മാസങ്ങളെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ എല്‍എന്‍ജി കയറ്റുമതിയെ 5 വര്‍ഷത്തേക്കെങ്കിലും ആക്രമണം ബാധിക്കും. വാര്‍ഷിക വരുമാനത്തില്‍ 2,000 കോടി ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നും ഖത്തര്‍ എനര്‍ജി സിഇഒയും ഊര്‍ജ സഹമന്ത്രിയുമായ സാദ് അല്‍ കാബി പറഞ്ഞു.
ഇറാന് ആക്രമണം ഖത്തറിന്റെ എല്‍എന്‍ജി കയറ്റുമതി ശേഷിയുടെ 17 ശതമാനത്തെ ബാധിക്കും എന്നാണ് വിലയിരുത്തല്‍. രാജ്യത്തിന്റെ വാര്‍ഷിക വരുമാനത്തില്‍ ഏകദേശം 20 ബില്യണ്‍ ഡോളറിന് നഷ്ടത്തിനാണ് ഇതുവഴിവയ്ക്കുക. അറ്റകുറ്റപ്പണികള്‍ കാരണം, 12.8 ദശലക്ഷം ടണ്‍ എല്‍എന്‍ജി ഉത്പാദനം മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്ക് തടസപ്പെട്ടേയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈദ്യുതി ഉല്പാദനത്തിനും വ്യവസായികാവശ്യത്തിനുമുള്ള എല്‍എന്‍ജി, വിമാന ഇന്ധനം എന്നിവയാണ് പ്ലാന്റില്‍ ഉല്പാദിപ്പിക്കുന്നു. 14 എല്‍എന്‍ജി ഉല്പാദന കേന്ദ്രത്തില്‍ രണ്ടെണ്ണം വാതകം ദ്രാവകമാക്കുന്ന 2 യൂണിറ്റില്‍ ഒന്നും ആക്രമണത്തില്‍ നശിച്ചു. ഇറ്റലി, ബല്‍ജിയം, ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് അടുത്ത 5 വര്‍ഷത്തേക്ക് കരാര്‍ പ്രകാരമുള്ള എല്‍എന്‍ജി വിതരണം ചെയ്യാനാകില്ലെന്നു ഖത്തര്‍ എനര്‍ജി ഫോസ് മെഷാര്‍ അറിയിച്ചു.
അതിനിടെ, ആക്രമണങ്ങള്‍ എണ്ണ ഉത്പാദന മേഖലയെ നേരിട്ട് ബാധിച്ചതോടെ രാജ്യാന്തരവിപണിയില്‍ അസംസ്കൃത എണ്ണ വിലയിലും ഉയര്‍ച്ച ഉണ്ടായി. ബാരലിന് 119 ഡോളര്‍ വരെയാണ് വ്യാഴാഴ്ച ഉയര്‍ന്നത്. യൂറോപ്പില്‍ പ്രകൃതിവാതകവില 25 ശതമാനം വര്‍ധിച്ചു. എണ്ണവില 10 ശതമാനത്തോളവും വര്‍ധിച്ചു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Iran hits Ras Laffan facility Qatar's 17 percentage LNG capacity gone.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




