
കരാര്‍ പരാജയപ്പെട്ടാല്‍ ഇറാനെ തകര്‍ക്കണോ? യുഎന്നില്‍ മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍ പരാജയപ്പെട്ടാല്‍ ഇറാനെ തകര്‍ക്കണോ എന്നതില്‍ തീരുമാനത്തിലെത്തേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
'എന്റെ മുമ്പില്‍ ഒരു വലിയ തീരുമാനമെടുക്കാനുണ്ട്, ഇറാനുമായി ഒരു കരാറിലെത്തി, അവരെ പുനര്‍നിര്‍മ്മാണത്തിന് അനുവദിക്കുകയും മുമ്പത്തേതിനേക്കാള്‍ മികച്ച രാജ്യമാക്കി മാറ്റണോ? അതോ, ഇറാനെ വേഗത്തില്‍ നശിപ്പിക്കണോ? ആളുകളെയും രാജ്യങ്ങളെയും കൊല്ലാനും നശിപ്പിക്കാനും അവര്‍ക്ക് ഇനി ഒരവസരം പോലും നല്‍കാതിരിക്കണോ? അതിജീവനത്തിനോ വരുംതലമുറകള്ക്കോ ?യാതൊരു സാധ്യതയുമില്ലാത്തവിധം അവരെ നരകത്തിലേക്ക് തള്ളിയിടണോ?' ട്രംപ് ചോദിച്ചു.
WHAT TO READ NEXT

വൈറ്റ് ഹൗസിലെ മാധ്യമ വിലക്ക്; ലൈവ് സ്ട്രീമിംഗുമായി ട്രംപ് ടിവി
നവംബര്‍ 3ന് നടക്കുന്ന നടക്കുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഒരു കരാര്‍ സാധ്യമാകുമോയെന്നതില്‍ ട്രംപ് സംശയം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഒരു കരാറിലെത്തുമെന്ന് താന്‍ വിശ്വസിക്കുന്നു. കാരണം കരാറിലെത്താതിരിക്കുന്നത് അവര്‍ക്ക് ഒട്ടും ഗുണകരമല്ല,' ട്രംപ് പറഞ്ഞു. ഇറാന് യുദ്ധം ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന രാഷ്ട്രീയ ആശങ്ക തനിക്കില്ലെന്നും ട്രംപ് പറഞ്ഞു.
വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന് നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചതിന് ഐക്യരാഷ്ട്രസഭ രക്ഷാസമിതിക്ക് ട്രംപ് നന്ദി രേഖപ്പെടുത്തി. അമേരിക്കയുടെ സൈനിക സംഭരണശേഷി കുറയുകയാണെന്ന അവകാശവാദങ്ങള്‍ ട്രംപ് തള്ളി. ചിന്തിക്കാവുന്നതിലും കൂടുതല്‍ ആയുധങ്ങള്‍ യുഎസിന്റെ പക്കലുണ്ടെന്നു ട്രംപ് പറഞ്ഞു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Trump's warning to Iran at the UN General Assembly presented a choice between a cooperative deal or destruction
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



