
യുഎഇയില്‍ മിസൈല്‍ ഭീഷണി; അടിയന്തര മുന്നറിയിപ്പ് സന്ദേശം, ജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കണം

ദുബൈ: യുഎഇയിലെ ചില ഇടങ്ങളില്‍ അടിയന്തര മുന്നറിയിപ്പ് സന്ദേശം. മിസൈല്‍ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. താമസക്കാര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും നിര്‍ദേശമുണ്ട്.
നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയാണ് അലര്‍ട്ട് പുറപ്പെടുവിച്ചത്. എന്നാല്‍ ഭീഷണി അകന്നതായും സന്ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്തെ ലക്ഷ്യമിട്ട് മിസൈല്‍ ഭീഷണി കണ്ടെത്തിയതായി യുഎഇ വ്യോമപ്രതിരോധ സേന അറിയിച്ചതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.
ജനങ്ങള്‍ ജനലുകള്‍, വാതിലുകള്‍, തുറസ്സായ സ്ഥലങ്ങള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണമെന്നും അധികൃതരില്‍നിന്നുള്ള തുടര്‍ നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Missile threat in UAE; Emergency warning message, people should follow instructions
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





