
രണ്ടാം ക്ലാസ് വരെ ഇനി ഹോംവര്‍ക്ക് ഇല്ല; പഠന രീതികള്‍ മാറും, യുഎഇയിലെ സ്കൂളുകളില്‍ അടിമുടി മാറ്റം
ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഫിഫ്റ്റി ഫിഫ്റ്റി മൂല്യനിര്‍ണയ സ്കീമും പ്രഖ്യാപിച്ചു.
ദുബൈ: യുഎഇയില്‍ കിന്റര്ഗാര്ട്ടന് മുതല്‍ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഇനി ഹോംവര്‍ക്ക് നല്‍കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം. പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെയാണ് മാറ്റം കൊണ്ടുവരുന്നത്. സൈദ്ധാന്തിക പഠനത്തില്‍ നിന്ന് നൈപുണ്യ അധിഷ്ഠിത വിദ്യാഭ്യാസത്തിലേക്കുള്ള മാറ്റത്തിന്റെ സൂചനയാണ് ഈ മാറ്റങ്ങള്‍ എന്ന് വിദ്യാഭ്യാസ മന്ത്രി സാറ അല്‍ അമീരി ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു.
കിന്റര്ഗാര്ട്ടന് മുതല്‍ ഗ്രേഡ് 2 വരെയുള്ള കുട്ടികള്‍ക്കുള്ള ഹോംവര്‍ക്ക് ഒഴിവാക്കാനുള്ള തീരുമാനം പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെ മാനസിക-ശാരീരിക വളര്‍ച്ചയ്ക്ക് ആവശ്യമായ വിശ്രമത്തിനും എക്സ്ട്ര ആക്ടിവിറ്റികള്‍ക്കും വേണ്ട സമയമൊരുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം അല്‍ അമീരി പറഞ്ഞു.
ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഫിഫ്റ്റി ഫിഫ്റ്റി മൂല്യനിര്‍ണയ സ്കീമും പ്രഖ്യാപിച്ചു. ദേശീയ വിദ്യാഭ്യാസ ചാര്‍ട്ടര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മാറ്റങ്ങള്‍. ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം കേന്ദ്രീകൃത പരീക്ഷകളും 50 ശതമാനം സ്കൂള്‍ തല പരീക്ഷകളും ഉള്‍പ്പെടുത്തിയായിരിക്കും പുതിയ ഫിഫ്റ്റി ഫിഫ്റ്റി മൂല്യനിര്‍ണയം. പ്രധാനപ്പെട്ട നാല് വിഷയങ്ങളില്‍ ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്ക് പകരം ഇനി പുസ്തകങ്ങളും നോട്ട്ബുക്കുകളും നിര്‍ബന്ധമാക്കും. അറബിക്, ഇംഗ്ലീഷ്, മാതമാറ്റിക്സ്, സയന്‍സ് എന്നീ പ്രധാന വിഷയങ്ങളിലാണ് പഴയ രീതിയിലേക്ക് മടങ്ങി പോകാന്‍ വിദ്യാഭ്യാസമന്ത്രാലയം തീരുമാനിച്ചത്.
സ്കൂളുകളിലെ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് പഠിക്കുന്ന വിദ്യാര്ഥികളെക്കാള് പുസ്തകങ്ങള്‍ കൊണ്ട് പഠിക്കുന്നവര്‍ക്ക് മാര്‍ക്ക് ലഭിക്കുന്നത് മന്ത്രാലയത്തിലെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കുടുംബാംഗങ്ങളുമൊത്തുള്ള സമയത്തിനും വായനയ്ക്കും കൂടുതല്‍ അവസരം ഒരുക്കുയും ലക്ഷ്യമിടുന്നുണ്ട്. കുട്ടികളുടെയും മാതാപിതാക്കളുടെയും സമ്മര്‍ദ്ദം കുറയ്ക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പഠനത്തിന്റെ പ്രധാന ഭാഗം സ്കൂളുകളില്‍ അധ്യാപകര്‍ പൂര്‍ത്തിയാക്കണം.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
No more homework until second grade; Learning methods will change, drastic changes in schools in the UAE
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


