
തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം
തിങ്കള്‍ മുതല്‍ വ്യാഴം വരെ സിനിമാ ടിക്കറ്റുകളും കുറഞ്ഞ നിരക്കില്‍ നല്‍കും

കൊച്ചി: സിനിമ തിയറ്ററുകളില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ പോപ്കോണ്‍ 99 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് മള്‍ട്ടിപ്ലക്സ് തിയേറ്റര്‍ മാനേജ്മെന്റുകള്‍ അറിയിച്ചു. തിയേറ്ററുകളിലെ കഫേകളില്‍ ഭക്ഷണപാനീയങ്ങള്‍ക്ക് അന്യായവില ഈടാക്കുന്നതിനെതിരെ എറണാകുളത്തെ പ്രമുഖ തിയേറ്ററുകളില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ സംയുക്തമായി നടത്തിയ മിന്നല്‍ പരിശോധനയെത്തുടര്‍ന്നാണ് തീരുമാനം. തിങ്കള്‍ മുതല്‍ വ്യാഴം വരെ തിയറ്ററുകളില്‍ പോപ്കോണ്‍ 99 രൂപയ്ക്കു ലഭിക്കുന്നതിനു പുറമെ, സിനിമാ ടിക്കറ്റുകളും കുറഞ്ഞ നിരക്കില്‍ നല്‍കും.
വിലവിവരപ്പട്ടിക നിര്‍ദ്ദിഷ്ട രീതിയില്‍ പ്രദര്‍ശിപ്പിക്കാത്തതിനും അളവില്‍ കുറവുനല്കിയതിനും 3 കഫേകള്‍ക്കെതിരെ കേസെടുത്തു. മള്‍ട്ടിപ്ലക്സുകളില്‍ പോപ്കോണും ശീതളപാനീയങ്ങളും പൊതുവിപണി വിലയേക്കാള്‍ 5 ഇരട്ടിയും സാധാരണ തിയറ്ററുകളില്‍ 2 ഇരട്ടിയും അധികവില ഈടാക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. പലയിടത്തും ക്യുആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ മാത്രം കാണുന്ന രീതിയിലാണ് വിലവിവരങ്ങള്‍ നല്‍കിയിരുന്നത്. വരുംദിവസങ്ങളില്‍ ജില്ലയിലെ കൂടുതല്‍ തിയറ്ററുകളില്‍ പരിശോധന ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
രാവിലെ 11-ന് ആരംഭിച്ച പരിശോധന വൈകിട്ട് 4 വരെ നീണ്ടു. ജില്ലാ സപ്ലൈ ഓഫിസര്‍ വിആര്‍ ഷാജി, ലീഗല്‍ മെട്രോളജി ഡപ്യൂട്ടി കണ്ട്രോളര് എന്‍സി. സന്തോഷ് അസിസ്റ്റന്റ് കണ്ട്രോളര് കെബി വേണു, താലൂക്ക് സപ്ലൈ ഓഫിസര്‍ മറീന ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Popcorn for Rs 99 from Monday to Thursday: Major Irregularities Uncovered in Kochi Multiplex Raids
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





