പ്രൊഫഷനൽ ലൈസൻസിന് അപേക്ഷ നൽകാൻ വൈകിയാൽ പിഴ; പ്രവാസികൾക്ക് മുന്നറിയിപ്പുമായി ഒമാൻ
ഭരണപരമായ കാലതാമസങ്ങളും സാമ്പത്തിക പിഴകൾ ഒഴിവാക്കാനും കാര്യക്ഷമമായ തൊഴിൽ അന്തരീക്ഷവും ഉറപ്പാക്കുന്നത്തിനു വേണ്ടി ജീവനക്കാർ 2 മാസം മുൻപെങ്കിലും ലൈസൻസിന് അപേക്ഷ നൽകണമെന്ന് സർക്കാർ വ്യക്തമാക്കിയത്.
മസ്കത്ത്: തൊഴിലാളികൾ പ്രൊഫഷനൽ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റും പ്രാക്ടീസ് ലൈസൻസും നേടുന്നതിന് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ഒമാൻ. റസിഡന്റ്സ് കാർഡിന്റെയും തൊഴിൽ കരാറിന്റെയും കാലാവധി അവസാനിക്കുന്നതിന് മുൻപ് അപേക്ഷകൾ നൽകണം. അല്ലെങ്കിൽ തുടർ നടപടികളിൽ തടസ്സം നേരിടുമെന്ന് അധികൃതർ ഓർമ്മപെടുത്തി.
WHAT TO READ NEXT
ഡെലിവറി ഡ്രൈവർമാർക്കും ഇനി പ്രൊഫഷണൽ ലൈസൻസ് നിർബന്ധം
ഒമാനിലെ 40 തസ്തികകളിൽ യോഗ്യതയുള്ള ആളുകളെ മാത്രം തൊഴിലിനായി നിയമിക്കുന്നതിന്റെ ഭാഗമായി പ്രൊഫഷനൽ ലൈസൻസ് സംവിധാനം സർക്കാർ നടപ്പിലാക്കിയിരുന്നു. ഓരോ വിഭാഗത്തിലെയും ജീവനക്കാർ ഇതിനായി ബന്ധപ്പെട്ട ഓഫീസുകളിൽ അപേക്ഷ നൽകണം. എന്നാൽ പ്രവാസികൾ റസിഡന്റ്സ് കാർഡിന്റെയും ഒമാൻ സ്വദേശികൾ തൊഴിൽ കരാറിന്റെയും കാലാവധി അവസാനിക്കുന്നതിന് തൊട്ട് മുൻപ് മാത്രമാണ് അപേക്ഷ നൽകുന്നത്.
ഇതോടെ നടപടിക്രമങ്ങൾ നീണ്ടു പോകുകയും ലൈസൻസ് ഉടൻ നൽകാൻ കഴിയാതെ വരുകയും ചെയ്യും. ലൈസൻസ് ഇല്ലാതെ പെർമിറ്റുകളും കരാറുകളും നീട്ടി നൽകാൻ കഴിയില്ല. അത് പ്രവാസികൾക്കും ഒമാൻ സ്വദേശികൾക്കും വലിയ തിരിച്ചടി ആയി മാറും.
WHAT TO READ NEXT
ഒമാനിൽ എൻജിനീയർമാർക്ക് പ്രൊഫഷണൽ അക്രഡിറ്റേഷൻ നിർബന്ധമാക്കി
ഭരണപരമായ കാലതാമസങ്ങളും സാമ്പത്തിക പിഴകൾ ഒഴിവാക്കാനും കാര്യക്ഷമമായ തൊഴിൽ അന്തരീക്ഷവും ഉറപ്പാക്കുന്നത്തിനു വേണ്ടി ജീവനക്കാർ 2 മാസം മുൻപെങ്കിലും ലൈസൻസിന് അപേക്ഷ നൽകണമെന്ന് സർക്കാർ വ്യക്തമാക്കിയത്.
ലോജിസ്റ്റിക്സ്, ഊർജ്ജം, ധാതുക്കൾ എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസും എൻജിനിയറിങ്, അക്കൗണ്ടിങ്, ധനകാര്യം, നിയമ മേഖലകൾക്കും പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷൻ സർട്ടിഫിക്കറ്റുമാണ് തൊഴിലാളികൾ നേടേണ്ടത്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Gulf news: Oman Labour Ministry Urges Firms to Renew Expat Worker Documents Early.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News
ഭാഷയറിയാത്ത ഗുഡിയയ്ക്ക് താങ്ങായി പ്രീതിമോൾ; കുഞ്ഞിനെ മാറോടണച്ച് പേരിട്ടു 'കണ്ണൻ'; നന്മയുടെ നേർസാക്ഷ്യമായി ആശാ വർക്കർ

'മൃതദേഹം അടക്കം ചെയ്ത കളം നേരത്തെ മൂടി'; പയ്യാമ്പലം ശ്മശാനത്തില്‍ സംഘര്‍ഷം, ജീവനക്കാരന് മര്‍ദ്ദനം
