ശമ്പള വര്‍ധനവ്, ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

Sharjah Police
Sharjah Police file
Edited by :Amal Joy
Last Updated :5 സെപ്റ്റംബർ 2026, 5:19 pm IST

ഷാര്‍ജ: ഷാര്‍ജയില്‍ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും വേതനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. കുടുംബങ്ങളുടെ കുറഞ്ഞ ജീവനോപാധി പ്രതിമാസം 20,000 ദിര്‍ഹമായി ഉയര്‍ത്തുന്നത് ലക്ഷ്യമിട്ടാണ് പ്രതിവര്‍ഷം 1.187 ബില്യണ്‍ ദിര്‍ഹത്തിലധികം (1,187 കോടി ദിര്‍ഹം) ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.

സെപ്റ്റംബര്‍ മാസം മുതല്‍ പുതിയ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരും. തുക വിനിയോഗത്തിലെ വലിയൊരു പങ്ക് ഉടനടി ആവശ്യമുള്ള താഴ്ന്ന വരുമാനക്കാര്‍ക്ക് മുന്‍ഗണന നല്‍കിയാണ് നടപ്പിലാക്കുന്നത്. ഉയര്‍ന്ന ശമ്പള പരിധിയിലുള്ള ജീവനക്കാരുടെ വര്‍ധനവ് സംബന്ധിച്ച പഠനം അടുത്ത ആഴ്ച വിലയിരുത്തുമെന്നും ശമ്പള വര്‍ദ്ധനവ് ലഭിക്കാത്ത ഒരു ജീവനക്കാരനും ഉണ്ടാകില്ലെന്നും ഭരണാധികാരി വ്യക്തമാക്കി.

സര്‍ക്കാര്‍ മേഖലയിലെ 17,776 ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് നേരിട്ട് ലഭ്യമാകും. ഇതിനായി പ്രതിവര്‍ഷം 720 മില്യണ്‍ ദിര്‍ഹത്തിലധികം മാറ്റിവെക്കും. സാമൂഹിക സഹായം കൈപ്പറ്റുന്ന 6,652 കുടുംബങ്ങളുടെ പ്രതിമാസ വരുമാനം 20,000 ദിര്‍ഹമായി ഉയര്‍ത്തും. ഷാര്‍ജ സര്‍വീസില്‍ നിന്ന് വിരമിച്ച 2,251 പെന്‍ഷന്‍കാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. മറ്റ് മേഖലകളില്‍ നിന്ന് വിരമിച്ച 5,300 ഇമാറാത്തി പെന്‍ഷന്‍കാര്‍ക്ക് ഈ പരിധിയിലേക്ക് എത്തുന്നതിനായി പ്രത്യേക ഗ്രാന്റുകളും അനുവദിക്കും.

News Now

Summary

Salary hike, relief for government employees in Sharjah; Benefits announced

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates