
സൗദിയില്‍ പ്രവാസികള്‍ക്ക് നല്ല വാര്‍ത്ത; നിലവിലെ സ്ഥാപനത്തില്‍ നിന്ന് ഗാര്‍ഹിക വിസയിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റാം

റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ കമ്പനികളിലോ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവര്‍ക്ക് വ്യക്തിഗത തൊഴിലുടമകളുടെ കീഴിലേക്ക് (ഗാര്‍ഹിക വിസയിലേക്ക്) സ്പോണ്‍സര്‍ഷിപ്പ് മാറാം. മാനുഷിക വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇതിനായി ഓണ്‍ലൈന്‍ സേവനം ആരംഭിച്ചു. മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി ഈ സേവനം ലഭ്യമാകും.
പ്രത്യേക വ്യവസ്ഥകളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അപേക്ഷകര്‍ക്ക് സാധുവായ വര്‍ക്ക് പെര്‍മിറ്റ് ഉണ്ടായിരിക്കണം. വിദ്യാഭ്യാസം, സാങ്കേതികം, ആരോഗ്യം അല്ലെങ്കില്‍ സ്പെഷ്യലിസ്റ്റ് തൊഴിലുകള്‍ ഉള്‍പ്പെടെ സൗദി പൗരന്മാര്ക്ക് മാത്രമായി നീക്കിവച്ചിരിക്കുന്ന തൊഴിലില്‍ ജോലി ചെയ്യരുതെന്നും നിബന്ധനയുണ്ട്. .തൊഴിലാളി മാറാന്‍ ഉദ്ദേശിക്കുന്ന ജോലി ഗാര്‍ഹിക തൊഴിലുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതായിരിക്കണമെന്നും മന്ത്രാലയം നിബന്ധന വെച്ചിട്ടുണ്ട്.
അപേക്ഷ പൂര്‍ത്തിയാക്കുന്നതിന് മുന്‍ തൊഴിലുടമ ചേംബര്‍ ഓഫ് കൊമേഴ്സ് സാക്ഷ്യപ്പെടുത്തിയ ഇലക്ട്രോണിക് വിടുതല്‍ കത്ത് (തനാസുല്‍), പുതിയ തൊഴിലുടമയുടെ ശമ്പള സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ സാമ്പത്തിക സ്ഥിരത തെളിയിക്കുന്ന ബാങ്ക് സര്‍ട്ടിഫിക്കറ്റ്, തൊഴിലാളിയുടെ ഒപ്പും വിരലടയാളവും അടങ്ങിയ ഇഖാമയുടെ പകര്‍പ്പ് എന്നിവ ആവശ്യമാണ്. ഒപ്പം, പുതിയ തൊഴിലുടമയുടെ പേര്, ഐഡി നമ്പര്‍, ആവശ്യമായ ഗാര്‍ഹിക തൊഴില്‍ ഏതാണെന്ന വിവരവും രേഖപ്പെടുത്തേണ്ടതുണ്ട്. സമര്‍പ്പിക്കുന്ന രേഖകള്‍ പിഡിഎഫ്, ജെപിജി, ജെപിഇജി, പിഎന്‍ജി എന്നീ ഫോര്‍മാറ്റുകളിലാണ് നല്‍കേണ്ടത്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Saudi Arabia allows expatriates to change sponsorship to domestic visa
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




