
സൗദിയിൽ അതീവ സുരക്ഷാ ജാഗ്രതാ നിർദേശം: മക്കയ്ക്കും ജിദ്ദയ്ക്കും പിന്നാലെ കൂടുതൽ നഗരങ്ങളിൽ മുന്നറിയിപ്പ്
ഹൂതി സംഘർഷ സാധ്യത കണക്കിലെടുത്ത് നടപടി

റിയാദ്: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലെ പ്രമുഖ നഗരങ്ങളിൽ അതീവ സുരക്ഷാ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മക്കയിലും തായിഫിലും അടിയന്തര ജാഗ്രതാ നിർദേശം നൽകിയതിന് തൊട്ടുപിന്നാലെ മിനിറ്റുകൾക്കകം ജിദ്ദ, തബൂക്ക്, യാൻബു തുടങ്ങിയ പ്രധാന നഗരങ്ങളിലെ നിവാസികൾക്കും സിവിൽ ഡിഫൻസ് സുരക്ഷാ മുന്നറിയിപ്പുകൾ കൈമാറി. മൊബൈൽ ഫോണുകളിലെ ദേശീയ അടിയന്തര മുന്നറിയിപ്പ് പ്ലാറ്റ്‌ഫോം (നാഷണൽ ഏർലി വാണിങ് പ്ലാറ്റ്‌ഫോം) വഴിയാണ് ഒരേസമയം അതോറിറ്റി ലക്ഷക്കണക്കിന് ജനങ്ങൾക്ക് അടിയന്തര സന്ദേശം അയച്ചത്.
യെമനിലെ ഹൂതി വിമതരിൽനിന്നുള്ള വ്യോമാക്രമണ ഭീഷണികളും മേഖലയിലെ സംഘർഷ സാധ്യതകളും കണക്കിലെടുത്താണ് ജനങ്ങൾക്ക് മുൻകരുതൽ മുന്നറിയിപ്പുകൾ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ് സന്ദേശം ലഭിച്ചയുടൻ ജനങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നും പൂർണ്ണമായും കെട്ടിടങ്ങൾക്കുള്ളിൽ തന്നെ തുടരണമെന്നും സിവിൽ ഡിഫൻസ് അതോറിറ്റി കർശന നിർദേശം നൽകി. മുറികൾക്കുള്ളിൽ കഴിയുന്നവർ ജനലുകൾക്കും ഗ്ലാസുകൾക്കും സമീപത്തുനിന്ന് മാറിനിൽക്കണമെന്നും സുരക്ഷിതമായ കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് അഭയം തേടണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
പൊതുജനങ്ങൾ യാതൊരുവിധത്തിലും പരിഭ്രാന്തരാകരുതെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു. സിവിൽ ഡിഫൻസിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കൃത്യതയോടെ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും ജാഗ്രതാ സന്ദേശത്തിൽ ഓർമ്മിപ്പിക്കുന്നു. വ്യോമാതിർത്തികളിൽ പ്രതിരോധ സംവിധാനങ്ങൾ അതീവ ജാഗ്രത പുലർത്തുന്നതിനിടെയാണ് രാജ്യത്തെ പ്രധാന വാണിജ്യ, തീർത്ഥാടന നഗരങ്ങളിൽ തുടർച്ചയായി അടിയന്തര നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Authorities in Saudi Arabia have issued high-priority emergency alerts across several key western and northwestern regions, initially sounding security warnings in Makkah and Taif before rapidly expanding them to residents in Jeddah, Tabuk, and Yanbu
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




