സൗദിയില്‍ ഗാര്‍ഹിക തൊഴിലാളി വിസ നിയമങ്ങളില്‍ വന്‍മാറ്റം; ഫീസ് ഗഡുക്കളായി അടയ്ക്കാം

Saudi Arabia is introducing quarterly Iqama for domestic workers and similar visa holders
saudi
Edited by :Amal Joy
Last Updated :20 ജൂലൈ 2026, 3:47 pm IST

ജിദ്ദ: സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടുന്ന സമാന തൊഴില്‍ വിസകളില്‍ വന്‍മാറ്റം. ഇനി മുതല്‍ ഈ വിഭാഗകാര്‍ക്ക് മൂന്നു മാസം കാലാവധിയുള്ള ഇഖാമ ലഭിക്കും. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുതിയ ഇഖാമ നല്‍കാനും ത്രൈമാസ ഫീസ് അടയ്ക്കാന്‍ തൊഴിലുടമകളെ അനുവദിക്കുന്ന സുപ്രധാന മന്ത്രിസഭാ തീരുമാനം പ്രാബല്യത്തില്‍ വന്നു.

ഇതുവരെ ഒന്നോ രണ്ടോ വര്‍ഷ കാലാവധികളില്‍ മാത്രമായിരുന്നു ഇഖാമ പുതുക്കാന്‍ കഴിഞ്ഞിരുന്നത്. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ ഏകീകൃത ദേശീയ റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോമായ 'മുസാനിദുമായി' സഹകരിച്ച് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജവാസാത്ത് (പാസ്‌പോര്‍ട്ട്) ഡയറക്ടറേറ്റാണ് പുതിയ സേവനം നടപ്പിലാക്കുന്നത്. പുതിയ സേവനം വഴി മൂന്ന് മാസത്തേക്കോ അതിന്റെ ഗുണിതങ്ങളായുള്ള കാലയളവിലേക്കോ പുതിയ ഇഖാമകള്‍ നല്‍കാന്‍ സാധിക്കും.

തെരഞ്ഞെടുക്കുന്ന കാലയളവ് അനുസരിച്ച് ഇഖാമ ഫീസ് ഗഡുക്കളായി അടക്കാന്‍ തൊഴിലുടമകള്‍ക്ക് അവസരമുണ്ടാകും. ഒറ്റയടിക്ക് ഫീസ് അടയ്ക്കുന്നതിലെ സാമ്പത്തിക ബാധ്യതകള്‍ ലഘൂകരിക്കുന്നതിനൊപ്പം തൊഴിലുടമകള്‍ക്കും ഗുണഭോക്താക്കള്‍ക്കും കൂടുതല്‍ സാവകാശം നല്‍കുന്നതാണ് ഈ പുതിയ സംവിധാനം. സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഇലക്ട്രോണിക് സേവനങ്ങളുടെ ഭാഗമായി വിദേശികളുടെ ഇഖാമയിലെ അറബി പേരുകളില്‍ തിരുത്തല്‍ വരുത്താന്‍ 'മുഖീം' പോര്‍ട്ടല്‍ വഴി സാധിക്കുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

News Now

Summary

Saudi Arabia is introducing quarterly Iqama for domestic workers and similar visa holders

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates