
ഉംറ വിസയിൽ നിർണ്ണായക മാറ്റവുമായി സൗദി അറേബ്യ
പുതിയ ഭേദഗതി അടുത്ത അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ വരും. മുൻപ് ഉംറ വിസയുടെ കാലാവധി മൂന്നുമാസമായിരുന്നു. തീർത്ഥാടകരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് വിസ കാലാവധി ഒരു മാസമായി ചുരുക്കിയത്.
റിയാദ്: ഉംറ വിസ വ്യവസ്ഥകളിൽ ഭേദഗതി വരുത്തി സൗദി ഹജ്ജ് മന്ത്രാലയം. ഇനി മുതൽ വിസ അനുമതി നൽകിയശേഷം 30 ദിവസത്തിനകം തീർത്ഥാടകർ സൗദിയിൽ പ്രവേശിച്ചിരിക്കണം. തീർത്ഥാടകർക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ സൗദിയിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ ഉംറ വിസ റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു.
WHAT TO READ NEXT
ഉംറ യാത്രാസൗകര്യം മോശം; 7 കമ്പനികളെ സസ്പെൻഡ് ചെയ്തു
പുതിയ ഭേദഗതി അടുത്ത അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ വരും. മുൻപ് ഉംറ വിസയുടെ കാലാവധി മൂന്നുമാസമായിരുന്നു. തീർത്ഥാടകരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് വിസ കാലാവധി ഒരു മാസമായി ചുരുക്കിയത്. നിലവിൽ വിസ ഇഷ്യൂ ചെയ്ത് ലഭിച്ചിട്ടുള്ള തീർത്ഥാടകർക്ക് മൂന്നുമാസം വരെയുള്ള കാലയളവിൽ സൗദിയിൽ പ്രവേശിച്ചാൽ മതി.
ഭേദഗതി പ്രാബല്യത്തിൽ വന്നശേഷം ഉംറ വിസ എടുക്കുന്നവർക്ക് ആയിരിക്കും ഒരു മാസത്തിനുള്ളിൽ സൗദിയിലെത്തണം എന്നുള്ള നിയമം ബാധകമാവുകയുള്ളൂ.
അതേസമയം തീർത്ഥാടകർ രാജ്യത്ത് എത്തിക്കഴിഞ്ഞാൽ മൂന്ന് മാസം വരെ തുടരാം. ഈ നിയമത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. വേനൽക്കാലം അവസാനിച്ചതോടെ മക്കയിലെയും മദീനയിലെയും താപനില കുറഞ്ഞിട്ടുണ്ട്.
ഈ സാഹചര്യത്തിൽ കൂടുതൽ ഉംറ തീർത്ഥാടകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് ദേശീയ ഹജ്ജ് ഉംറ കമ്മിറ്റി ഉപദേഷ്ടാവ് അഹമ്മദ് ബാജാഅയ്‌ഫർ വ്യക്തമാക്കി.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Gulf news: Saudi Hajj Ministry amends Umrah visa rules requiring entry within 30 days.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


