
നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്താൽ പിഴത്തുകയുടെ 25 % പ്രതിഫലം; പുതിയ പദ്ധതിക്ക് സൗദി അംഗീകാരം നൽകി
മുനിസിപ്പൽ പിഴ നിയമങ്ങളുടെ (Municipal Penalties Regulations) പരിധിയിൽ ഉൾപ്പെടുന്ന നിയമലംഘനങ്ങൾ ജനങ്ങൾക്ക് കണ്ടെത്തി റിപ്പോർട്ട് ചെയ്യാം. ഈ കേസുകൾ ഉദ്യോഗസ്ഥർ പരിശോധിക്കും.

റിയാദ്: നിയമലംഘനങ്ങൾ കണ്ടെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുന്നവർക്ക് വൻ പ്രതിഫലം പ്രഖ്യാപിച്ച് മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിംഗ് മന്ത്രാലയം. മുനിസിപ്പൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് പിഴത്തുകയുടെ 25 ശതമാനം വരെ പ്രതിഫലമായി ലഭിക്കും.
പദ്ധതിയിലൂടെ മുനിസിപ്പാലിറ്റികളുടെ പൊതുപരിശോധനാ സംവിധാനം മെച്ചപ്പെടുത്തുകയും, നഗരപരിസ്ഥിതി നിലവാരം ഉയർത്തുകയും ചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
മുനിസിപ്പൽ പിഴ നിയമങ്ങളുടെ (Municipal Penalties Regulations) പരിധിയിൽ ഉൾപ്പെടുന്ന നിയമലംഘനങ്ങൾ ജനങ്ങൾക്ക് കണ്ടെത്തി റിപ്പോർട്ട് ചെയ്യാം. ഈ കേസുകൾ ഉദ്യോഗസ്ഥർ പരിശോധിക്കും. അതിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും.
പിഴത്തുക ആയി ലഭിക്കുന്ന പണത്തിൽ നിന്ന് 25 ശതമാനം നിയമലംഘനം ചൂണ്ടിക്കാണിച്ച ആൾക്ക് നൽകുമെന്നും മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.
ഇൻസെന്റീവ് സംവിധാനത്തിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. പൗരന്മാരുടെയും സ്ഥിരതാമസക്കാരുടെയും സഹകരണമില്ലാതെ നഗരങ്ങളുടെ പുരോഗതി സാധ്യമല്ലെന്നും, നിയമലംഘനങ്ങൾ നേരത്തെ തിരിച്ചറിയാനും നിയന്ത്രിക്കാനുമുള്ള ഈ പ്രതിഫല സംവിധാനം ജനങ്ങൾ പ്രയോജപ്പെടുത്തണമെന്നും മന്ത്രാലയം വ്യക്തമാക്കി.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Gulf news: Saudi Ministry Announces 25% Reward for Reporting Municipal Violations.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


