
ജാഗ്രത പാലിക്കുക, അനാവശ്യ യാത്രകള്‍ ഒഴിവാക്കുക; യുഎഇയിലെ ഇന്ത്യന്‍ എംബസി
നിലവിലെ സാഹചര്യത്തില്‍ യുഎഇ അധികൃതര്‍ നല്കുന്ന എല്ലാ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണമെന്നും മുന്നറിയിപ്പ് പറയുന്നു

ദുബൈ: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇയിലെ പ്രവാസികള്‍ക്ക് അതീവ ജാഗ്രത നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കൂടുതല്‍ ജാഗ്രതപുലര്‍ത്തണമെന്നും എംബസി നിര്‍ദേശിച്ചു. നിലവിലെ സാഹചര്യത്തില്‍ യുഎഇ അധികൃതര്‍ നല്കുന്ന എല്ലാ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണമെന്നും മുന്നറിയിപ്പ് പറയുന്നു.
അടിയന്തര സാഹചര്യങ്ങളില്‍ അന്വേഷണത്തിനായി 80046342 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. കൂടാതെ +971543090571 എന്ന വാട്സാപ്പ്? നമ്പറിലും ബന്ധപ്പെടാം. ഇ-മെയില്‍: pbsk.dubai@mea.gov.in, ca.abudhabi@mea.gov.in. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസിയുടെയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും പ്രവര്‍ത്തനം സാധാരണ നിലയില്‍ മുന്നോട്ടുപോകുന്നുണ്ട്. ആവശ്യമായ നിര്‍ദേശങ്ങള്‍ യഥാസമയം പുറത്തിറക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന് നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇറാന് ആക്രമണത്തില്‍ അബുദാബിയില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
നേരത്തെ, ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാര്ക്കും ഇന്ത്യ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇസ്രയേല്‍ അധികൃതര്‍ നല്കുന്ന എല്ലാ സുരക്ഷാ നിര്‍ദ്ദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കണം. നിശ്ചയിക്കപ്പെട്ടിട്ടുള്ള ഷെല്‍ട്ടറുകളില്‍ തന്നെ തുടരാനും താമസസ്ഥലത്തോ, ജോലിസ്ഥലങ്ങള്‍ക്കോ അടുത്തുള്ള സരക്ഷിതയിടങ്ങളോ അറിഞ്ഞിരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ഇസ്രയേലിനുള്ളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
The Embassy of India, Abu Dhabi, has issued an advisory to Indian nationals in the UAE in view of the current regional situation following attacks on Iran.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




