മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു

V. Santhakumaran Nair, father of former Indian cricketer Sreesanth, has passed away
വി. ശാന്തകുമാരന്‍ നായര്‍, ശ്രീശാന്ത്
Edited by :Amal Joy
Last Updated :12 സെപ്റ്റംബർ 2026, 6:35 am IST

കൊച്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരന്‍ നായര്‍ (89) അന്തരിച്ചു. കൊച്ചിയിലെ ലിസി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്നലെ രാത്രി 9.44നായിരുന്നു മരണം. കോതമംഗലം മാതിരപ്പിള്ളിയിലെ അമ്പാട്ട് കുന്നേല്‍ തറവാട് സ്വദേശിയായിരുന്നു ശാന്തകുമാരന്‍ നായര്‍.

നിലവില്‍ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള ബന്ധുക്കള്‍ എത്തിയ ശേഷം ഞായറാഴ്ച കോതമംഗലത്തെ കുടുംബവീട്ടിലേക്ക് മൃതദേഹം എത്തിക്കും.

ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ തറവാട്ടുവീട്ടില്‍ പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കും. തുടര്‍ന്ന് വൈകിട്ട് നാലുമണിയോടെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കും. ടി.എന്‍. സാവിത്രിദേവിയാണ് ഭാര്യ. ദീപുശാന്ത്, നിവേദിത, ദിവ്യ, ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നിവര്‍ മക്കളാണ്. കല്‍പ്പന, ക്യാപ്ടന്‍ സജിത്ത്, മധു ബാലകൃഷ്ണന്‍, ദുവനേശ്വരി എന്നിവര്‍ മരുമക്കളാണ്.

News Now

Summary

V. Santhakumaran Nair, father of former Indian cricketer Sreesanth, has passed away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates