
'അല്‍ തുറയ്യ' നക്ഷത്രസമൂഹം ജൂണ്‍ 7 ന് ദൃശ്യമാകും; യുഎയില്‍ വരാനിരിക്കുന്നത് കടുത്ത വേനല്‍ച്ചൂട്, മുന്നറിയിപ്പ്
അറബികളുടെ പരമ്പരാഗത വിശ്വാസപ്രകാരം അല്‍ തുറയ്യ നക്ഷത്രത്തിന്റെ ഉദയം കടുത്ത വേനലിന്റെ പ്രവേശനത്തെയാണ് സൂചിപ്പിക്കുന്നത്

അബുദാബി: ജൂണ്‍ 7 മുതല്‍ യുഎഇ കടുത്ത വേനല്‍ക്കാല ചൂടിന്റെയും വരണ്ട കാലാവസ്ഥയിലേക്കും കടക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഏഴിന് പുലര്‍ച്ചെ കിഴക്കന്‍ ചക്രവാളത്തില്‍ 'അല്‍ തുറയ്യ' നക്ഷത്രസമൂഹം ദൃശ്യമാകുന്നതോടെ ഗള്‍ഫ് മേഖലയിലെ വേനല്‍ക്കാലത്തിന് ആരംഭം കുറിക്കും. എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ ചെയര്‍മാനും അറബ് യൂണിയന് ഫോര്‍ ജ്യോതിശാസ്ത്ര, ബഹിരാകാശ ശാസ്ത്ര അംഗവുമായ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു.
പരമ്പരാഗത അറബിക് നാവിഗേഷന്‍ കോമ്പസ് പ്രകാരം കൃത്യമായ കിഴക്ക് ദിശയില്‍ നിന്ന് 25 ഡിഗ്രി വടക്ക് മാറിയാണ് ഈ നക്ഷത്രസമൂഹം ഉദിച്ചുയരുക. അറബികളുടെ പരമ്പരാഗത വിശ്വാസപ്രകാരം അല്‍ തുറയ്യ നക്ഷത്രത്തിന്റെ ഉദയം കടുത്ത വേനലിന്റെ പ്രവേശനത്തെയാണ് സൂചിപ്പിക്കുന്നത്. 7 മുതല്‍ 19 വരെയുള്ള 13 ദിവസങ്ങളാണ് ഈ നക്ഷത്രോദയത്തിന്റെ പ്രധാന കാലയളവായി കണക്കാക്കുന്നത്. എന്നാല്‍, ജൂലൈ രണ്ട് വരെ നീളുന്ന ഈ നക്ഷത്ര സീസണിന് ശേഷമാകും, അല്‍ മര്‍സം, അല്‍ കുലൈബിയീന്‍ എന്നീ ഘട്ടങ്ങളിലേക്ക് കാലാവസ്ഥ മാറുക. ഈ കാലയളവില്‍ ചൂടും വരള്‍ച്ചയും ഈര്‍പ്പവും ക്രമാതീതമായി വര്‍ധിക്കും. തുടര്‍ന്ന് ഓഗസ്റ്റ് അവസാനത്തോടെ 'സുഹൈല്‍' നക്ഷത്രം ഉദിക്കുന്നതോടെയാണ് ചൂടിന് നേരിയ ശമനമുണ്ടാകുക.
വേനല്‍ക്കാലത്തിന്റെ തുടക്കത്തില്‍ സാധാരണയായി പകല്‍സമയത്തെ ശരാശരി താപനില 40 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 43 ഡിഗ്രി സെല്‍ഷ്യസ് വരെയും രാത്രികാലങ്ങളില്‍ 28 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 31 ഡിഗ്രി സെല്‍ഷ്യസ് വരെയുമായിരിക്കും. ജൂലൈയില്‍, പകല്‍ സമയത്തെ താപനില സാധാരണയായി 41 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 43 ഡിഗ്രി സെല്‍ഷ്യസ് വരെയും രാത്രിയിലെ താപനില 30 ഡിഗ്രി സെല്‍ഷ്യസിനും 33ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. ഇതോടൊപ്പം ഈ സീസണില്‍ ഇടയ്ക്കിടെ ശക്തമായ ഉഷ്ണതരംഗങ്ങളും ഉണ്ടായേക്കാം. കൂടാതെ പൊടിയും മണലും നിറഞ്ഞ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റും മണല്‍ക്കാറ്റും വീശിയടിക്കാന്‍ സാധ്യതയുണ്ട്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
UAE to enter intense summer heat and dry conditions from June 7
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



