അമേരിക്കയില്‍ വീണ്ടും ഇന്ത്യക്കാരന്‍ വെടിയേറ്റു മരിച്ചു

ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ വെടിയേറ്റു മരിച്ചു എന്ന റിപ്പോര്‍ട്ട് ലഭിച്ചുവെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സ്ഥിരീകരിച്ചു

Last Updated :19 January 2024, 11:54 pm IST

വാഷിങ്ടണ്‍: അമേരിക്കയിലെ വാഷിങ്ടണില്‍ ഗ്യാസ് സ്റ്റേഷന്‍ ജീവനക്കാരനായ ഇന്ത്യന്‍ വംശജന്‍ വെടിയറ്റേു മരിച്ചു.പഞ്ചാബ് സ്വദേശിയായ വിക്രം ജര്‍യാളാണ് മരിച്ചത്.  മുഖംമൂടിധാരികളായ രണ്ടുപേര്‍ കഴിഞ്ഞ വ്യാഴാഴ്ച വിക്രമിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവങ്കിലും രക്ഷിക്കാനായില്ല. കവര്‍ച്ചയ്‌ക്കെത്തിയവരാണ് അക്രമത്തിന് പിന്നില്‍ എന്നാണ് പൊലീസ് നിഗമനം. 

ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ വെടിയേറ്റു മരിച്ചു എന്ന റിപ്പോര്‍ട്ട് ലഭിച്ചുവെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സ്ഥിരീകരിച്ചു. ട്വിറ്റരിലൂടെയാണ് റിപ്പോര്‍ട്ട് ലഭിച്ച വിവരം സുഷമ അറിയിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

അമേരിക്കയില്‍ വീണ്ടും ഇന്ത്യക്കാരന്‍ വെടിയേറ്റു മരിച്ചു