
ട്രംപിന് സൗദിയിലേക്ക് സ്വാഗതമറിയിച്ച് സല്‍മാന്‍ രാജാവ്
മേയ് 20, 21 തീയതികളാലായിരിക്കും ട്രംപ് സൗദിയിലെത്തുന്നത്.

റിയാദ്: സൗദി അറേബ്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്താനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഭരണാധികാരി സല്‍മാന്‍ രാജാവ് സ്വാഗതം ചെയ്തു. മേയ് 20, 21 തീയതികളാലായിരിക്കും ട്രംപ് സൗദിയിലെത്തുന്നത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ട്രംപിനെ സ്വാഗതം ചെയ്യുന്നതായി രാജാവ് പ്രഖ്യാപിക്കുകയായിരുന്നു.
കൂടാതെ ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ചു ജിദ്ദയില്‍ നടക്കുന്ന മൂന്നു ഉച്ചകോടികളില്‍ പങ്കെടുക്കുന്നതിന് ഗള്‍ഫ് ഭരണാധികാരികളെയും അറബ്, ഇസ്ലാമിക് നേതാക്കളെയും സല്‍മാന്‍ രാജാവ് സ്വാഗതം ചെയ്തു. 20ന് നടക്കുന്ന സൗദിഅമേരിക്കന്‍ ഉച്ചകോടി തന്ത്രപരമായ ഉഭയകക്ഷിബന്ധവും സഹകരണവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്ന് സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം വിലയിരുത്തി.
നടക്കാനിരിക്കുന്ന ഉച്ചകോടി ഗള്‍ഫ് മേഖലയില്‍ സുരക്ഷയും സമാധാനവും ഊട്ടിയുറപ്പിക്കുന്നതിനു സഹായിക്കുമെന്നാണ് പ്രതീക്ഷ. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നത് ഉള്‍പ്പെടെയുള്ളവ ഉച്ചകോടിയിലെ പ്രധാന അജണ്ടയാണ്. സഹിഷ്ണുത തുടങ്ങിയ മൂല്യങ്ങള്‍ ലോകത്ത് പ്രചരിപ്പിക്കുന്നതിനു ഇസ്ലാമിക്അറബ് ഉച്ചകോടി അവസരമൊരുക്കുമെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഇഷ്ട വസ്ത്രം മൗലികാവകാശം'; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി

'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

Related News


'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍
