സൗദിയില്‍ പുതിയ കിരീടാവകാശി സല്‍മാന്‍ രാജാവിന്റെ മകന്‍

സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായിരുന്ന മുഹമ്മദ് ബിന്‍ നായിഫിനെ സ്ഥാനത്തു നിന്ന് നീക്കി

Edited by :migrator
Last Updated :19 ജനുവരി 2024, 11:56 pm IST

റിയാദ്: സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായിരുന്ന മുഹമ്മദ് ബിന്‍ നായിഫിനെ സ്ഥാനത്തു നിന്ന് നീക്കി. പകരം സല്‍മാന്‍ രാജാവിന്റെ മകനും ഉപകിരീടാവകാശിയുമായിരുന്ന മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടാവകാശിയായി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു. സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്ത് വിട്ടത്.

31 കാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ നിലവില്‍ സൗദി പ്രതിരോധ മന്ത്രിയാണ്. കിരീടവകാശ പദവിക്കൊപ്പം അദ്ദേഹത്തിന് ഉപപ്രധാനമന്ത്രി പദവിയും നല്‍കിയിട്ടുണ്ട്.സൗദി റോയല്‍ കോടതിയുടെ തലവനായും മുഹമ്മദ് ബിന്‍ സല്‍മാന്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

സൗദിയില്‍ പുതിയ കിരീടാവകാശി സല്‍മാന്‍ രാജാവിന്റെ മകന്‍